ഐ.സി.സിയുടെ നവംബറിലെ താരം; ചുരുക്കപ്പട്ടികയിൽ ഷമിയും, ഒപ്പം ട്രാവിസ് ഹെഡും മാക്‌സ്‌വെലും

ഏകദിന ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയത് ഷമിയായിരുന്നു.

Update: 2023-12-07 15:55 GMT
Editor : rishad | By : Web Desk

ന്യൂഡൽഹി: ഏകദിന ലോകകപ്പിലെ മിന്നുംപ്രകടനത്തിന് പിന്നാലെ നവംബറിലെ മികച്ച താരത്തിനുള്ള ഐ.സി.സി പട്ടികയിൽ ഇടം നേടി ഇന്ത്യയുടെ മുഹമ്മദ് ഷമി.

ആസ്‌ട്രേലിയക്ക് കിരീടം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച ട്രാവിസ് ഹെഡ്, തകർപ്പൻ ബാറ്റിങ് കാഴ്ചവെച്ച ഗ്ലെൻ മാക്‌സ്‌വെൽ എന്നിവരും ചുരുക്കപ്പട്ടികയിലുണ്ട്.

ഏകദിന ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയത് ഷമിയായിരുന്നു. 24 വിക്കറ്റുകളാണ് ലോകകപ്പിൽ ഷമി വീഴ്ത്തിയത്. ഇതിൽ പതിനഞ്ച് വിക്കറ്റുകളും നവംബറിലാണ് വീഴ്ത്തിയത്. വൈകിയാണ് ഷമി ഇന്ത്യയുടെ ലോകകപ്പ് ഇലവനിൽ എത്തുന്നത് തന്നെ. അതിന് ശേഷം താരത്തെ ഒഴിവാക്കിയൊരു ഇലവൻ അസാധ്യമായി. ഹർദിക് പാണ്ഡ്യയുടെ പരിക്കാണ് ടീമിൽ പൊളിച്ചെഴുത്ത് വേണ്ടിവന്നത്.

Advertising
Advertising

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയാണ് ഷമി വരവറിയിച്ചത്. 18 റൺസ് മാത്രം വിട്ടുകൊടുത്തായിരുന്നു ഷമിയുടെ നേട്ടം. ആസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡ് നവംബറില്‍ അഞ്ച് ഏകദിനങ്ങളില്‍നിന്നായി 220 റണ്‍സുകള്‍ നേടിയിരുന്നു.

മാക്‌സ്‌വെല്‍ മൂന്ന് ഏകദിനങ്ങളില്‍നിന്നായി 204 റണ്‍സും രണ്ട് വിക്കറ്റുകളും നേടി. കൂടാതെ ഇന്ത്യക്കെതിരേ നടന്ന രണ്ട് ടി20 മത്സരങ്ങളില്‍ 116 റണ്‍സും നേടി.  

Summary-Mohammed Shami among nominees for ICC Men's Player of the Month award

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News