സൂചനയൊന്നും തരാതെ വന്ന പന്ത്: ഷമിയുടെ നൂറാം വിക്കറ്റിന് പകിട്ടേറെ

മികച്ച ലൈനിലും ലെങ്‌തിലും വന്ന ഷമിയുടെ പന്ത് കോണ്‍വേയുടെ സ്റ്റമ്പ് ഇളക്കുകയായിരുന്നു

Update: 2023-04-01 02:20 GMT
ഡെവന്‍  കോണ്‍വേയുടെ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന മുഹമ്മദ് ഷമി

അഹമ്മദാബാദ്: ഐ.പി.എല്‍ പതിനാറാം സീസണിന്‍റെ ഉദ്‌ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഓപ്പണര്‍ ദേവോണ്‍ കോണ്‍വേയെ മടക്കാന്‍ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ വെറ്ററന്‍ പേസര്‍ മുഹമ്മദ് ഷമി എറിഞ്ഞ ഒന്നാന്തരം പന്ത്. ഷമിയുടെ ഐ.പി.എല്‍ കരിയറിലെ 100ാം വിക്കറ്റായിരുന്നു. മികച്ച ലൈനിലും ലെങ്‌തിലും വന്ന ഷമിയുടെ പന്ത് കോണ്‍വേയുടെ സ്റ്റമ്പ് ഇളക്കുകയായിരുന്നു.

സിഎസ്‌കെ ഇന്നിംഗ്‌സിലെ മൂന്നാം ഓവറിലെ രണ്ടാം പന്തിലായിരുന്നു ഷമി മാജിക്. ആറ് പന്തില്‍ ഒരു റണ്‍സ് മാത്രമാണ് കോണ്‍വേ നേടിയത്. മത്സരത്തിലും മികച്ച പ്രകടനമാണ് ഷമി പുറത്തെടുത്തത്. നാല് ഓവറിൽ 29 റൺസ് മാത്രമാണ് ഷമി വിട്ടുകൊടുത്തത്. രണ്ട് വിക്കറ്റും വീഴ്ത്തി. ശിവം ദുബെയുടെ വിക്കറ്റാണ് ഷമി വീഴ്ത്തിയത്. അതേസമയം അഞ്ച് വിക്കറ്റിന്റെ ജയമാണ് ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കിയത്.

Advertising
Advertising

അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞിനിന്ന മത്സരത്തില്‍ ശുഭ്മാന്‍ ഗില്ലിന്‍റെ അര്‍ധ സെഞ്ച്വറി ഇന്നിങ്സാണ് ഗുജറാത്തിന് ജയമൊരുക്കിയത്. 179 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് നാല് പന്ത് ബാക്കിയിരിക്കെ വിജയറണ്‍സ് നേടുകയായിരുന്നു. 

 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News