പിറന്നാൾ നിറവിൽ ധോണി: നദാലിന്റെ കളി കാണാൻ സ്റ്റേഡിയത്തിൽ, ചിത്രങ്ങൾ വൈറൽ

ലണ്ടനില്‍ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഒപ്പമാണ് ധോണി ജന്മദിനം ആഘോഷിച്ചത്.

Update: 2022-09-07 10:42 GMT

ലണ്ടൻ: തന്റെ 41ാം ജന്മദിനത്തിൽ റാഫേൽ നദാലിന്റെ മത്സരം കാണാനെത്തി എം.എസ് ധോണി. അമേരിക്കൻ താരം ടെയ്‌ലർ ഫ്രിറ്റ്‌സും നദാലും തമ്മിൽ നടന്ന വിംബിൾഡൺ ക്വാർട്ടർ ഫൈനലിനെത്തിയ ധോണിയുടെ ചിത്രം വിംബിൾഡൺ തന്നെ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിൽ പങ്കുവെക്കുകയും ചെയ്തു. ചിത്രം നിരവധി പേരാണ് ഷെയർ ചെയ്യുന്നത്.

ലണ്ടനില്‍ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഒപ്പമാണ് ധോണി ജന്മദിനം ആഘോഷിച്ചത്. കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കുന്ന വീഡിയോ ഭാര്യ സാക്ഷിയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തും ജന്മദിനാഘോഷത്തില്‍ പങ്കെടുത്തു.

Advertising
Advertising

അതേസമയം ധോണിയെ ആശംസകള്‍കൊണ്ട് മൂടുകയാണ്. 'ധോണി ക്രീസില്‍ നില്‍ക്കുന്നിടത്തോളം മത്സരം അവസാനിച്ചിട്ടില്ല. ധോണിയെ പോലൊരു കളിക്കാരനെ ലഭിക്കുകയെന്ന ഭാഗ്യം എല്ലാ ടീമുകള്‍ക്കും ഉണ്ടായിട്ടില്ല. ഓം ഹെലികോപ്ടറായ നമഹ എന്നാണ് സെവാഗ് ട്വിറ്ററില്‍ കുറിച്ചത്. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News