404 നോട്ടൗട്ട്; കൂച്ച് ബെഹാർ ട്രോഫിയിൽ ചരിത്രം കുറിച്ച് കർണാടക താരം

പഞ്ചാബിനായി 1999 ഫൈനലിൽ യുവരാജ് സിങ് നേടിയ 358 റൺസ് നേട്ടമാണ് മറികടന്നത്.

Update: 2024-01-15 13:37 GMT
Editor : Sharafudheen TK | By : Web Desk
Advertising

ഷിമോഗ: ആഭ്യന്തര ക്രിക്കറ്റിലെ അണ്ടർ 19 വിഭാഗത്തിലെ ചതുർദിന ടൂർണമെന്റായ കൂച്ച് ബെഹാർ ട്രോഫിയിൽ ചരിത്രമെഴുതി പ്രകാർ ചതുർവേദി. മുംബൈക്കെതിരായ മത്സരത്തിൽ 638 പന്തിൽ 404 റൺസ് നേടിയാണ് യുവ താരം റെക്കോർഡ് പുസ്തകത്തിൽ ഇടം പിടിച്ചത്. കൂച്ച് ബെഹാർ ട്രോഫി ഫൈനലിൽ ഒരു താരം നേടുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറാണിത്. 46 ഫോറും മൂന്ന് സിക്‌സും അടങ്ങുന്നതാണ് ഇന്നിങ്‌സ്. പഞ്ചാബിനായി 1999 ലെ ഫൈനലിൽ യുവരാജ് സിങ് നേടിയ 358 റൺസ് നേട്ടമാണ് കർണാടകക്കാരൻ മറികടന്നത്. അന്ന് യുവിയുടെ എതിർ ടീമായ ബിഹാർ സംഘത്തിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ് ധോണിയും ഇടംപിടിച്ചിരുന്നു.

223 ഓവറിൽ 890 റൺസാണ് ആദ്യ ഇന്നിങ്‌സിൽ കർണാടക നേടിയത്. മുൻ വിൻഡീസ് താരം ബ്രയാൻ ലാറ നേടിയ 400 റൺസും കർണാടക യുവതാരത്തെ അവിശ്വസീനിയ പ്രകടനത്തിൽ തകർന്നടിഞ്ഞു. രണ്ട് ദിവസത്തോളം ക്രീസിൽ നിലയുറപ്പിച്ച ചതുർവേദി ഒറ്റക്ക് 100 ഓവറിൽ കൂടുതൽ നേരിട്ടു.

ആദ്യ ഇന്നിംഗ്‌സിൽ മുംബൈ 380 റൺസിന് ഔൾഔട്ടായിരുന്നു. താരത്തിന്റെ മികവിൽ ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കിയ കർണാടക കിരീടം ഉറപ്പാക്കുകയും ചെയ്തു. കർണാടകക്ക് വേണ്ടി ഹർഷിൽ ധർമാനി 169 റൺസ് നേടി. കെ പി കാർത്തികേയ 72 റൺസും കാർത്തിക് എസ്.യു 50 റൺസും നേടി. ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡിന്റെ മകൻ സമിത് ദ്രാവിഡ് 22 റൺസെടുത്ത് പുറത്തായി.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Web Desk

contributor

Similar News