മൈതാനത്ത് ഇംഗ്ലണ്ട്- ആസ്ത്രേലിയ പോരാട്ടം; ഗാലറിയില്‍ ഇന്ത്യന്‍ താരങ്ങള്‍

ആർ അശ്വിൻ ഹർഷൽ പട്ടേൽ ദിനേശ് കാർത്തിക്ക് യുസ് വേന്ദ്ര ചാഹൽ എന്നിവരാണ് പെർത്തിൽ കളി കാണാനെത്തിയത്

Update: 2022-10-09 18:40 GMT
Advertising

പെര്‍ത്ത്: പെർത്ത് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടും ആസ്‌ത്രേലിയയും തമ്മിൽ നടന്ന ഒന്നാം ടി 20 മത്സരം കാണാനെത്തിയ അതിഥികളെ കണ്ട് ഞെട്ടി ആരാധകർ. ഈ മാസം തുടങ്ങാനിരിക്കുന്ന ടി 20 ലോകകപ്പിനായി ആസ്‌ത്രേലിയയിലെത്തിയ ഇന്ത്യൻ താരങ്ങളായ ആർ അശ്വിൻ, ഹർഷൽ പട്ടേൽ, ദിനേശ് കാർത്തിക്ക്, യുസ് വേന്ദ്ര ചാഹൽ എന്നിവരാണ് പെർത്തിൽ ഇംഗ്ലണ്ട് ആസ്‌ത്രേലിയ പോരാട്ടം കാണാനെത്തിയത്.പെര്‍ത്തിലെ ഗാലറിയില്‍ ഇരുന്ന് പകര്‍ത്തിയ സെല്‍ഫി ആര്‍ അശ്വിന്‍ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയാക്കുകയും ചെയ്തു.

മത്സരത്തില്‍ ഇംഗ്ലണ്ട് എട്ട് റണ്‍സിന്‍റെ ജയം സ്വന്തമാക്കി. ഇംഗ്ലണ്ട് ഉയര്‍ത്തിയ 208 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആസ്ത്രേലിയക്ക് 200 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. ഒക്ടോബർ 16 ന് ആരംഭിക്കുന്ന  ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾക്കായാണ് ഇന്ത്യന്‍ താരങ്ങള്‍  ആസ്ട്രേലിയയില്‍ എത്തിയത്. 

ടി 20 ലോകപ്പില്‍  ഗ്രൂപ്പ് 2 ലാണ് ഇന്ത്യ. ഒക്ടോബര്‍ 23 ന് പാകിസ്താനുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. പാകിസ്താന് പുറമേ ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക എന്നിവരാണ് ഗ്രൂപ്പ് 2 ലെ മറ്റ് ടീമുകള്‍. ഇതിനകം ആസ്ത്രേലിയയില്‍ ഇന്ത്യന്‍ ടീം രണ്ട് പരിശീലന സെഷനുകൾ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഓസ്‌ട്രേലിയക്കെതിരെയും ദക്ഷിണാഫ്രിക്കക്കെതിരെയും നേടിയ ടി 20 പരമ്പര വിജയങ്ങള്‍ക്ക് ശേഷം വലിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ടീം. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News