'ടെൻഷനടിച്ച് ദ്രാവിഡും കൈ ഉയർത്തി': വീഡിയോ വൈറൽ

പവലിയനിൽ നിന്നുള്ള സമ്മർദ നിമിഷങ്ങൾ ബിസിസിഐയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്.

Update: 2022-07-23 16:02 GMT

പോര്‍ട്ട് ഓഫ് സ്പെയിന്‍: വിന്‍ഡീസിനെതിരായ ആദ്യ ഏകദിനം ആവേശം നിറഞ്ഞതായിരുന്നു. അവസാന പന്തിലായിരുന്നു ഇന്ത്യ ജയം ഉറപ്പിച്ചത്. അതിനാല്‍ തന്നെ കളി കണ്ടവരെല്ലാം ടെന്‍ഷനടിച്ചിട്ടുണ്ടാവും. ഇതില്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡുമുണ്ടായിരുന്നു. പൊതുവെ ശാന്തതയോടെ എല്ലാം നേരിടുന്ന പ്രകൃതക്കാരനാണ് ദ്രാവിഡ്. എന്നാല്‍ ആ നിമിഷം ദ്രാവിഡിനും 'സംയമനത്തോടെ' നേരിടാനായില്ല.

പവലിയനിൽ നിന്നുള്ള സമ്മർദ നിമിഷങ്ങൾ ബിസിസിഐയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ഇരു ടീമുകളും വിജയത്തിനായി പോരാടുമ്പോൾ ആശങ്ക നിറഞ്ഞ മുഖവുമായാണ് ദ്രാവിഡ് പവലിയനിലിരുന്നത്. മത്സരത്തിലെ നിര്‍ണായക അഞ്ചാം പന്ത് സിറാജ് വൈഡ് എറിഞ്ഞപ്പോഴും ദ്രാവിഡ് തന്റെ അനിഷ്ടം പ്രകടമാക്കി. അതേസമയം ഇഷാൻ കിഷൻ ഉൾപ്പെടെയുള്ള ഇന്ത്യൻ താരങ്ങളും വിൻഡീസ് താരങ്ങളും സഹതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും വിഡിയോയിലുണ്ട്.

Advertising
Advertising

309 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ വിന്‍ഡീസിന് അവസാന ഓവറില്‍ 15 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ മുഹമ്മദ് സിറാജ് എറിഞ്ഞ അവസാന ഓവറില്‍ വിന്‍ഡീസ് മൂന്ന് റണ്‍സകലെ വീണു. അതില്‍ നിര്‍ണായകമായതാകട്ടെ വിക്കറ്റിന് പിന്നില്‍ മലയാളി താരം സഞ്ജു സാംസണ്‍ നടത്തിയ നിര്‍ണായക സേവും അവസാന പന്തില്‍ സിറാജ് എറിഞ്ഞ യോര്‍ക്കറുമായിരുന്നു. അവസാന ഓവറിലെ നാടകീയ മുഹൂര്‍ത്തങ്ങള്‍ ബിസിസിഐ വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുകയാണിപ്പോള്‍.

ഇന്ത്യ ഉയർത്തിയ 309 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസിന് 305 റൺസെ നേടാനായുള്ളൂ. മൂന്നു റൺസിന്റെ വിജയത്തോടെ ഇന്ത്യ പരമ്പരയിൽ 1–0ന് മുന്നിലെത്തി. 


Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News