അനധികൃത ബെറ്റിംഗ് പ്രമോഷൻ ; മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന നിയമക്കുരുക്കിൽ

Update: 2025-08-13 10:35 GMT

ഹൈദരാബാദ് : മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്നയും ശിഖർ ധവാനും നിയമ കുരുക്കിൽ. അനധികൃത ബെറ്റിംഗ് ആപ്പ് പ്രമോഷനുമായി ബന്ധപ്പെട്ട കേസിലാണ് റെയ്‌നക്കെതിരെ ഇഡി നോട്ടീസയച്ചത്. താരം ഇന്ന് എൻഫോഴ്‌സ്‌മെന്റ് കോടതിയിൽ ഹാജരായി.

ഐപിഎൽ ഉൾപ്പടെയുള്ള ക്രിക്ക്റ്റ് മത്സരങ്ങളിൽ ബെറ്റിംഗ് നടത്തുന്ന ആപ്പുകളുടെ പ്രമോഷൻ നടത്തിയതിനാണ് നോട്ടീസ്. മുൻ ഇന്ത്യൻ താരം ശിഖർ ധവാനും ഇഡി നിരീക്ഷണത്തിലാണ്. സിനിമ മേഖലയിൽ നിന്നുമുള്ള പ്രമുഖരും സമാന കേസിൽ ഇഡിയുടെ നിരീക്ഷണത്തിലുണ്ട്.

ഫെയർപ്ലേ എന്ന പേരിലുള്ള ഓൺലൈൻ സൈറ്റ് ഉടമസ്ഥരുടെ 200 കോടിയോളം വരുന്ന സ്വത്ത് വകകൾ ഇ.ഡി കഴിഞ്ഞ മാസം കണ്ടുക്കെട്ടിയിരുന്നു.    

Tags:    

Writer - ഫസീഹ് മുഹമ്മദ്

Trainee Web Journalist, MediaOne Sports

Editor - ഫസീഹ് മുഹമ്മദ്

Trainee Web Journalist, MediaOne Sports

By - Sports Desk

contributor

Similar News