''ഡാ മോനേ സുജിത്തേ''; വീടിന്റെ ടെറസിൽ ഭീമൻചിത്രം വരച്ച ആരാധകന് സഞ്ജുവിന്റെ കിടിലൻ മറുപടി- വീഡിയോ

രാജസ്ഥാൻ റോയൽസിനെ ടാഗ് ചെയ്ത വീഡിയോ ലക്ഷക്കണക്കിന് പേരാണ് കണ്ടത്

Update: 2024-05-14 12:55 GMT
Editor : Sharafudheen TK | By : Sports Desk

വീടിന്റെ ടെറസിൽ സഞ്ജു സാംസണിന്റെ ഭീമൻ ചിത്രം വരച്ച് ആരാധകൻ. പാലക്കാട് ഒറ്റപ്പാലം സ്വദേശി സുജിത്താണ് സഞ്ജുവിന്റെ പടുകൂറ്റൻ ചിത്രം ഒരുക്കിയത്. സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ ഇതിനകം വൈറലായി. കമന്റുമായി സഞ്ജു തന്നെ രംഗത്തെത്തി. 'ഡാ മോനേ സുജിത്തേ' എന്ന കിടിലൻ മറുപടിയാണ് മലയാളി താരം നൽകിയത്. ഉയരത്തിൽ നിന്ന് നോക്കിയാൽ പോലും കാണാനാവുന്ന തരത്തിലാണ് വലിയ ചിത്രമൊരുക്കിയത്. ഇൻസ്റ്റഗ്രാമിൽ ആവേശം സിനിമയുടെ പാട്ടിന്റെ അകമ്പടിയിൽ ചിത്രത്തിന്റെ രൂപകൽപനയുടെ വീഡിയോയാണ് സുജിത് പങ്കുവെച്ചത്.

Advertising
Advertising

രാജസ്ഥാൻ റോയൽസിനെ ടാഗ് ചെയ്ത വീഡിയോ ലക്ഷക്കണക്കിന് പേരാണ് ഇതിനകം കണ്ടത്. മലയാളി ആരാധകരടക്കം  സുജിത്തിനെ അഭിനന്ദിച്ച് രംഗത്തെത്തി. നേരത്തെ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ വുകമനോവിചിന്റേയും ക്രിസ്റ്റിയാനോ റൊണാൾഡോയുടേയും ചിത്രവും സമാനമായ രീതിയിൽ സുജിത് വരച്ചിരുന്നു. നിലവിൽ ഐപിഎല്ലിൽ പ്ലേഓഫിന് അരികിലാണ് രാജസ്ഥാൻ. അടുത്ത മത്സരത്തിൽ പഞ്ചാബിനെ തകർത്താൻ പ്ലേഓഫ് പ്രവേശനം സാധ്യമാകും.

നിലവിൽ 12 മത്സരങ്ങളിൽ 16 പോയന്റാണ് സമ്പാദ്യം. സീസണിൽ ഇതുവരെ നാല് മത്സരങ്ങളിൽ മാത്രമാണ് രാജസ്ഥാൻ പരാജയപ്പെട്ടത്. നായകൻ എന്ന നിലയിൽ ശ്രദ്ധനേടിയ താരം ബാറ്റിങിലും മികവ് പുലർത്തി. ഐപിഎൽ റൺവേട്ടക്കാരിൽ അഞ്ചാം സ്ഥാനത്താണ് സഞ്ജു. 12 മത്സരങ്ങളിൽ 60.75 ശരാശരിയിൽ 486 റൺസാണ് നേടിയത്. മികച്ച പ്രകടനം പുറത്തെടുത്തതിന് പിന്നാലെ ട്വന്റി 20 ലോകകപ്പ് ടീമിലും ഇടംപിടിച്ചു. എസ് ശ്രീശാന്തിന് ശേഷമാണ് മറ്റൊരു മലയാളി താരം ലോകകപ്പ് ടീമിൽ ഇടംപിടിക്കുന്നത്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News