"എന്‍റെ കയ്യിൽ ധോണിയുടെ നമ്പർ പോലുമില്ല, അദ്ദേഹത്തെ പോലൊരാളെ കണ്ടിട്ടില്ല"- രവി ശാസ്ത്രി

മുൻ പാക് താരം ഷുഐബ് അക്തറിന്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രവി ശാസ്ത്രി മനസ്സുതുറന്നത്.

Update: 2022-01-28 05:08 GMT

മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിങ് ധോണിയെ വാനോളം പുകഴ്ത്തി മുൻപരിശീലകൻ രവി ശാസ്ത്രി. ഇന്ത്യന്‍ ക്രിക്കറ്റില്‍ മഹേന്ദ്ര സിങ്  ധോണിയെ പോലെയൊരാളെ താന്‍ കണ്ടിട്ടില്ലെന്ന്  ശാസ്ത്രി പറഞ്ഞു.

"മഹേന്ദ്രസിങ് ധോണി ദേഷ്യപ്പെടുന്നത് ഒരിക്കൽ പോലും ഞാൻ കണ്ടിട്ടില്ല. പൂജ്യത്തിന് പുറത്തായാലും ലോകകപ്പ് ജയിച്ചാലും സെഞ്ച്വറിയടിച്ചാലും ധോണിക്ക് ഒരേ ഭാവമായിരിക്കും. നിരവധി താരങ്ങളെ എനിക്ക് അടുത്തറിയാം. പൊതുവേ ശാന്തപ്രകൃതക്കാരനായ സച്ചിൻ പോലും ഇടക്ക് കോപിക്കാറുണ്ട്. എന്നാൽ ധോണി തികച്ചും വ്യത്യസ്തനാണ്"- രവിശാസ്ത്രി പറഞ്ഞു.

Advertising
Advertising

ധോണിയുടെ ഫോൺ നമ്പർ തന്റെ കയ്യിൽ ഇല്ലെന്നും  എത്രകാലം വേണമെങ്കിലും ഫോൺ ഉപേക്ഷിക്കാനാവുന്നയാളാണ് അദ്ദേഹം എന്നും രവിശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

"എപ്പോഴും ഫോൺ കയ്യിൽകൊണ്ടുനടക്കുന്നയാളല്ല ധോണി. എത്രകാലം വേണമെങ്കിലും ഫോൺ ഉപേക്ഷിക്കാനാവുന്നയാളാണ് അദ്ദേഹം. അദ്ദേഹത്തെ പെട്ടെന്ന് ബന്ധപ്പെടേണ്ടി വന്നാൽ എന്താണ് ചെയ്യേണ്ടത് എന്ന് എനിക്ക് നന്നായറിയാം"- രവിശാസ്ത്രി പറഞ്ഞു.

വിരാട് കോഹ്‍ലി കളിക്കളത്തിനകത്ത് ഒരു വന്യമൃഗത്തെപ്പോലെയാണെന്നും കളിക്കളത്തിന് പുറത്ത് അദ്ദേഹം ശാന്തനാണെന്നും രവിശാസ്ത്രി പറഞ്ഞു. മുൻ പാക് താരം ഷുഐബ് അക്തറിന്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശാസ്ത്രി മനസ്സുതുറന്നത്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Sports Desk

contributor

Similar News