‘കാറപകടത്തെ അതിജീവിച്ച് കളിക്കളത്തിൽ’; റിഷഭ് പന്ത് ലോറസ് പുരസ്കാര സാധ്യതപട്ടികയിൽ

Update: 2025-03-03 14:13 GMT
Editor : safvan rashid | By : Sports Desk

ന്യൂഡൽഹി: കായിക ലോകത്തെ ഓസ്കർ എന്നറിയപ്പെടുന്ന ലോറസ് അവാർഡിനുള്ള നോമിനികളിൽ ഉൾപ്പെട്ട് ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്ത്. കംബാക്ക് ഓഫ് ദി ഇയർ വിഭാഗത്തിലാണ് പന്ത് ഇടം പിടിച്ചത്.

2022 ഡിസംബറിൽ നടന്ന കാറപകടത്തിൽ ഗുരുതര പരിക്കേറ്റ പന്ത് പോയ വർഷം കളിക്കളത്തിലേക്ക് തിരിച്ചുവന്നിരുന്നു. ട്വന്റി 20 ലോകകപ്പ് നേടിയ ഇന്ത്യൻ സംഘത്തിൽ ഉൾപ്പെടുകയും ചെയ്തു.

ലോകത്തെ എല്ലാ കായിക ഇനങ്ങളിലെയും ശ്രദ്ധേയ പ്രകടനങ്ങൾ പരിഗണിച്ച് വിവിധ വിഭാഗങ്ങളിലായാണ് ലോറസ് പുരസ്കാരം സമർപ്പിക്കുക. ഇന്ത്യയിൽ നിന്നും സച്ചിൻ തെണ്ടുൽക്കർ മാത്രമാണ് മുമ്പ് ഈ പുരസ്കാരം നേടിയത്. 2020ൽ ലോറസ് സ്​പോർട്ടിങ് മൊമന്റ് വിഭാഗത്തിൽ ആരാധകരുടെ വോട്ടെടുപ്പിലൂടെയാണ് സച്ചിന് പുരസ്കാരം ലഭിച്ചത്. 2011 ഏകദിന ലോകകപ്പ് വിജയമാണ് ഇതിനായി പരിഗണിച്ചത്.

ബ്രസീൽ ജിംനാസ്റ്റിക് താരം റെബേക്ക ആൻഡ്രേഡ്, ആസ്ട്രേലിയൻ നീന്തൽ താരം അരിയാനെ ടിറ്റ്മസ്, സ്​പെയിൻ മോട്ടോർ സൈക്കിൾ താരം മാർക് മാർക്വേസ് അടമുള്ളവർക്കൊപ്പമാണ് ഋഷഭ് പന്ത് പട്ടികയിൽ ഇടം പിടിച്ചത്. ​ഏപ്രിൽ 21ന് മാഡ്രിഡിൽ വെച്ചാണ് പുരസ്കാരം പ്രഖ്യാപിക്കുക.

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News