'പന്ത് ഐ.പി.എല്ലിനുണ്ടാകും, ക്യാപ്റ്റനാകുമോ എന്നുറപ്പില്ല': റിക്കി പോണ്ടിങ്‌

ഐപിഎല്‍ 2023ല്‍ 14ല്‍ അഞ്ച് മത്സരങ്ങള്‍ മാത്രം ജയിച്ച ക്യാപിറ്റല്‍സ് അവസാന സ്ഥാനക്കാരിലൊന്നായാണ് ഫിനിഷ് ചെയ്തത്.

Update: 2024-02-07 15:44 GMT
Editor : rishad | By : Web Desk

മുംബൈ: കാറപകടത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്ന റിഷഭ് പന്ത് ഐ.പി.എലില്‍ തിരിച്ചെത്തുമെന്ന് ഡല്‍ഹി കാപിറ്റല്‍സ് ടീം മുഖ്യ പരിശീലകന്‍ റിക്കി പോണ്ടിങ്.

എന്നാല്‍ ടീമിനെ നയിക്കാനാകുമോ അല്ലെങ്കില്‍ വിക്കറ്റിന് പിന്നില്‍ നിലയുറപ്പിക്കാനാകുമോ എന്നതിനെക്കുറിച്ച് ഉറപ്പില്ലെന്നും പോണ്ടിങ് വ്യക്തമാക്കി.  

വാഹനാപകടത്തെ തുടര്‍ന്ന് നിലവില്‍ ബെംഗളൂരു നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ആരോഗ്യസ്ഥിതി വീണ്ടെടുത്തുകൊണ്ടിരിക്കുകയാണ് റിഷബ് പന്ത്. വാഹനാപകടത്തില്‍ താരത്തിന്റെ വലത് കാല്‍മുട്ടിനും കണങ്കാലിനും പരിക്ക് പറ്റിയതിനെ തുടര്‍ന്ന് ശസ്ത്രക്രിയ ചെയ്യേണ്ടി വന്നിരുന്നു.  

Advertising
Advertising

2022ലാണ് കാറപകടത്തില്‍ റിഷഭ് പന്തിന് പരിക്കേല്‍ക്കുന്നത്. തുടര്‍ന്ന് ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള തീവ്രപരിചരണങ്ങള്‍ക്കു ശേഷമാണ് റിഷഭ് ടീമില്‍ തിരിച്ചെത്തുന്നത്.

അതേസമയം റിഷഭ് പന്ത് തയ്യാറാകും വരെ ഡേവിഡ് വാര്‍ണര്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റനായി തുടരും എന്നും റിക്കി പോണ്ടിംഗ് കൂട്ടിച്ചേര്‍ത്തു.

'ഡേവിഡ് വാര്‍ണര്‍, ഹാരി ബ്രൂക്ക്, മിച്ചല്‍ മാര്‍ഷ് തുടങ്ങിയ വിദേശ താരങ്ങള്‍ മുതല്‍ക്കൂട്ടാകും.പേസര്‍മാരായ ആന്‍‌റിച് നോര്‍ക്യയും ജേ റിച്ചാര്‍ഡ്‌സണും ഫിറ്റ്നസ് കൈവരിച്ചാല്‍ സ്പിന്നര്‍മാരായ അക്സര്‍ പട്ടേലും കുല്‍ദീപ് യാദവും ഉള്‍പ്പെടുന്ന സ്ക്വാഡ് മികച്ചതാണ്' എന്നും റിക്കി വ്യക്തമാക്കി.

ഐപിഎല്‍ 2023ല്‍ 14ല്‍ അഞ്ച് മത്സരങ്ങള്‍ മാത്രം ജയിച്ച ക്യാപിറ്റല്‍സ് അവസാന സ്ഥാനക്കാരിലൊന്നായാണ് ഫിനിഷ് ചെയ്തത്.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News