ഒരു മത്സരം അകലെ രോഹിതിനെ കാത്തിരിക്കുന്നതൊരു ചരിത്ര നേട്ടം

അഫ്ഗാനിസ്ഥാനെതിരെ രണ്ടാം ട്വന്റി 20 മത്സരത്തിനിറങ്ങുമ്പോഴാണ് രോഹിത് ചരിത്ര നേട്ടത്തിലെത്തുക.

Update: 2024-01-13 15:46 GMT
Editor : rishad | By : Web Desk
Advertising

മൊഹാലി: ടി20യില്‍ 150 അന്താരാഷ്ട്ര മത്സരം കളിക്കുന്ന ആദ്യ താരമെന്ന നേട്ടത്തിനരികെ രോഹിത് ശര്‍മ്മ. അഫ്ഗാനിസ്ഥാനെതിരെ രണ്ടാം ട്വന്റി 20 മത്സരത്തിനിറങ്ങുമ്പോഴാണ് രോഹിത് ചരിത്ര നേട്ടത്തിലെത്തുക. നാളെ ഇന്‍ഡോറിലാണ് രണ്ടാം ടി20 മത്സരം. ആദ്യ മത്സരത്തില്‍ ഇന്ത്യക്കായിരുന്നു വിജയം. 

പതിനാല് മാസം ടി20യില്‍ നിന്ന് വിട്ടുനിന്നിട്ടും രോഹിത് 149 മത്സരങ്ങളുടെ ഭാഗമായിട്ടുണ്ട്. 134 മത്സരം കളിച്ച അയര്‍ലന്‍ഡിന്റെ പോള്‍ സ്റ്റിര്‍ലിങ്ങും 128 മത്സരങ്ങള്‍ ജോര്‍ജ് ഡോക്രെല്ലുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. പാക്കിസ്ഥാന്റെ മുൻ നായകൻ ഷൊയ്ബ് മാലിക് (124), ന്യൂസിലൻഡിന്റെ മാർട്ടിൻ ഗുപ്തിൽ (122) എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍.

മുൻ നായകനും സ്റ്റാർ ബാറ്ററുമായ വിരാട് കോഹ്‌ലി 115 മത്സരങ്ങളുമായി 11-ാം സ്ഥാനത്താണ്. 20 ഓവർ ഫോർമാറ്റിൽ 100-ലധികം അന്താരാഷ്ട്ര മത്സരങ്ങൾ കളിക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് കോഹ്ലി. വ്യക്തിപരമായ കാരണങ്ങളാല്‍ അഫ്ഗാനിസ്ഥാനെതിരെ മൊഹാലിയില്‍ നടന്ന ആദ്യ ടി20 മത്സരത്തില്‍ കോഹ്ലി കളിച്ചിരുന്നില്ല.

2007ൽ ഇന്ത്യയ്ക്ക് വേണ്ടി ടി20 യിൽ അരങ്ങേറ്റം കുറിച്ച രോഹിതിന് 17 വർഷത്തിനടുത്ത് നീണ്ടുനിന്ന കരിയറാണുള്ളത്. ഇതിൽ ആദ്യ ആറ് വർഷങ്ങളിൽ ടീമിൽ വന്നും പോയും കൊണ്ടിരുന്ന രോഹിത്, 2013 മുതൽ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു. 2021 ലെ ടി20 ലോകകപ്പിന് ശേഷം ഇന്ത്യൻ ടി20 ടീമിന്റെ ക്യാപ്റ്റൻസിയും രോഹിതിനെ തേടിയെത്തുകയായിരുന്നു. 

Summary- Rohit Sharma to become first player to feature in 150 T20Is, on verge of breaking MS Dhoni's record

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News