വൈറലായി രോഹിതിന്റെ ഒമ്പത് വർഷം മുമ്പുള്ളൊരു ട്വീറ്റ്

ഇന്ത്യയുടെ ടി20 നായകനായി ചുമതലയേറ്റെടുത്ത ശേഷം ആദ്യ മത്സരത്തിന് തയ്യാറെടുക്കവെയായിരുന്നു പഴയ ട്വീറ്റ് വീണ്ടും പൊന്തിവന്നത്.

Update: 2021-11-18 05:35 GMT

ഒമ്പത് വർഷം മുമ്പുള്ള ഇന്ത്യയുടെ ടി20 നായകന്‍ രോഹിത് ശർമ്മയുടെ ട്വീറ്റാണ് ഇപ്പോൾ വീണ്ടും ചർച്ചാവിഷയമാകുന്നത്. ഇന്ത്യയുടെ ടി20 നായകനായി ചുമതലയേറ്റെടുത്ത ശേഷം ആദ്യ മത്സരത്തിന് തയ്യാറെടുക്കവെയായിരുന്നു പഴയ ട്വീറ്റ് വീണ്ടും പൊന്തിവന്നത്. ജയ്പൂരിൽ ഇറങ്ങി. ടീമിനെ നയിക്കുക എന്ന ഉത്തരവാദിത്തമാണ് എന്നിലുളളത്. എന്നതായിരുന്നു ട്വീറ്റിന്റെ ഉള്ളടക്കം. 2012ലെ രഞ്ജി ട്രോഫിയിൽ മുംബൈയുടെ ക്യാപ്റ്റനായതിന് ശേഷമുള്ളതായിരുന്നു അന്നത്തെ ട്വീറ്റ്.

ജയ്പൂരായിരുന്നു അന്നത്തെ മത്സരം. എന്നാൽ ഇന്ന് ആ ട്വീറ്റ് വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ച ചെയ്യാൻ കാരണവും ജയ്പൂരാണ്. അതും ഇന്ത്യയുടെ നായകനായുള്ള ആദ്യ മത്സരത്തിന് രോഹിത് ജയ്പൂരിൽ വന്നപ്പോൾ. നായകാനയുള്ള രോഹിതിന്റെ അരങ്ങേറ്റം ജയ്പൂരിലായിരുന്നു. ഈ യാദൃശ്ചികത ചൂണ്ടിക്കാട്ടിയാണ് പലരും ഈ ട്വീറ്റ് കുത്തിപ്പൊക്കുന്നത്. പലരും രസകരമായ കമന്റുകളുമായാണ് രംഗത്ത് എത്തുന്നത്.

Advertising
Advertising

അതേസമയം ന്യൂസീലന്‍ഡിനെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യ അഞ്ചുവിക്കറ്റിന്റെ ജയമാണ് സ്വന്തമാക്കിയത്. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തുകയായിരുന്നു. 62 റണ്‍സടിച്ച സൂര്യകുമാര്‍ യാദവും 48 റണ്‍സെടുത്ത രോഹിത് ശര്‍മയുമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ഒരു ഘട്ടത്തില്‍ അനായാസ വിജയത്തിലേക്ക് കുതിക്കുകയായിരുന്ന ഇന്ത്യയെ അവസാന ഓവറുകളില്‍ സമ്മര്‍ദ്ദത്തില്‍ വീഴ്ത്താന്‍ കിവീസ് ബൗളര്‍മാര്‍ക്ക് സാധിച്ചു.

ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു. 70 റണ്‍സെടുത്ത മാര്‍ട്ടിന്‍ ഗപ്റ്റിലിന്റെയും 63 റണ്‍സ് നേടിയ മാര്‍ക്ക് ചാപ്മാന്റെയും പ്രകടനത്തിന്റെ ബലത്തിലാണ് കിവീസ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഒരു ഘട്ടത്തില്‍ വലിയ സ്‌കോറിലേക്ക് കുതിക്കുകയായിരുന്ന കിവീസിനെ അവസാന ഓവറുകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കുകയായിരുന്നു. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News