കോഹ്ലിയെയും മറികടന്ന് രോഹിത്; ഒറ്റ മത്സരത്തിൽ കടപുഴകിയത് രണ്ട് വമ്പന്‍ റെക്കോർഡുകൾ

ക്യാപ്റ്റൻ രോഹിത് ശർമയുടെ അര്‍ധ സെഞ്ച്വറിയുടേയും അവസാന ഓവറുകളില്‍ കത്തിക്കയറിയ ദിനേശ് കാര്‍ത്തിക്കിന്‍റെ തകര്‍പ്പന്‍ ഇന്നിങ്സിന്‍റേയും മികവിലാണ് ഇന്ത്യ ഇന്നലെ മികച്ച സ്കോര്‍ പടുത്തുയര്‍ത്തിയത്

Update: 2022-07-30 02:37 GMT
Advertising

ടി20 യിൽ റെക്കോർഡുകളുടെ കളിത്തോഴനാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ. ഇന്നലെ വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ രണ്ട് വലിയ റെക്കോർഡുകളാണ് താരം കടപുഴക്കിയെറിഞ്ഞത്.

ടി20 യിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡും ടി20 യിൽ ഏറ്റവും അധികം അർധ സെഞ്ച്വറികളെന്ന റെക്കോർഡുമാണ് ഒറ്റ മത്സരം കൊണ്ട് താരം തന്‍റെ പേരിൽ കുറിച്ചത്. 129 മത്സരങ്ങളിൽ നിന്ന് 3443 റൺസാണ് ടി 20 യിൽ രോഹിത്തിന്‍റെ സമ്പാദ്യം. 32.38 ആണ് താരത്തിന്‍റെ ബാറ്റിങ് ആവറേജ്. ന്യൂസിലാന്‍റ് നായകൻ മാർട്ടിൻ ഗുപ്റ്റിലിനെയാണ് റൺവേട്ടയിൽ രോഹിത് പിന്തള്ളിയത്.

ഇന്നലെ നടന്ന മത്സരത്തിൽ അർധ സെഞ്ച്വറി നേടിയതോടെയാണ് ടി20 യിൽ ഏറ്റവും കൂടുതൽ അർധ സെഞ്ച്വറികൾ എന്ന നാഴികക്കല്ലും രോഹിത് പിന്നിട്ടത്. മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെയാണ് താരം മറികടന്നത്. ടി20യിൽ 30 അർധ സെഞ്ച്വറികളാണ് കോഹ്ലിയുടെ സമ്പാദ്യം. രോഹിത് ശർമക്ക് ഇപ്പോൾ 31 അർധ സെഞ്ച്വറികളായി.

ക്യാപ്റ്റൻ രോഹിത് ശർമയുടെ അര്‍ധ സെഞ്ച്വറിയുടേയും അവസാന ഓവറുകളില്‍ കത്തിക്കയറിയ ദിനേശ് കാര്‍ത്തിക്കിന്‍റെ തകര്‍പ്പന്‍ ഇന്നിങ്സിന്‍റേയും മികവിലാണ് ഇന്ത്യ ഇന്നലെ മികച്ച സ്കോര്‍ പടുത്തുയര്‍ത്തിയത്. ആറ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 190 റൺസെടുത്തു. രോഹിത് ശർമ 44 പന്തിൽ നിന്ന് 64 റൺസടുത്തു. കാര്‍ത്തിക് വെറും 19 പന്തില്‍ നിന്ന് 41 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. 

മറുപടി ബാറ്റിങ്ങില്‍ വെസ്റ്റിന്‍ഡീസിന്‍റെ പേരുകേട്ട ബാറ്റിങ് നിര ചീട്ടു കൊട്ടാരം പോലെ തകര്‍ന്നടിഞ്ഞപ്പോള്‍ ഇന്ത്യ അനായാസ ജയം നേടി. 68 റണ്‍സിനാണ് ഇന്ത്യ വിന്‍ഡീസിനെ തകര്‍ത്തെറിഞ്ഞത്. ഇന്ത്യ ഉയര്‍ത്തിയ 190 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന വെസ്ററ്റിന്‍ഡീസിന് 122 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. ഇന്ത്യക്കായി രവി ബിഷ്ണോയിയും രവി ചന്ദ്ര അശ്വിനും അര്‍ഷദീപ് സിങ്ങും രണ്ടു വിക്കറ്റ് വീതം 


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News