ധോണിക്കിന്ന് 43ാം ജന്മദിനം; കേക്ക് മുറിച്ച് ആഘോഷം, അതിഥിയായി സൽമാൻ ഖാൻ

ഭാര്യ സാക്ഷിക്കൊപ്പം പിറന്നാള്‍ കേക്ക് മുറിക്കുന്ന ധോണിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

Update: 2024-07-07 06:57 GMT
Editor : rishad | By : Web Desk

റാഞ്ചി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ എം.എസ് ധോണിക്ക് ഇന്ന് 43-ാം പിറന്നാള്‍. ബോളിവുഡ് താരം സല്‍മാന്‍ ഖാനാണ് ഇത്തവണ അതിഥിയായി ധോണിയോടൊപ്പമുള്ളത്. ഭാര്യ സാക്ഷിക്കൊപ്പം പിറന്നാള്‍ കേക്ക് മുറിക്കുന്ന ധോണിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. 

കേക്ക് മുറിക്കുന്ന ദൃശ്യങ്ങള്‍ സല്‍മാന്‍ ഖാന്‍ തന്നെ പങ്കുവെക്കുകയും ചെയ്തു.  നിലവില്‍ മുംബൈയില്‍ അനന്ത് അംബാനിയുടെയും രാധികാ മര്‍ച്ചന്റിന്റെയും വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുകയാണ് താരം. അതിനാല്‍ ഇത്തവണ പിറന്നാള്‍ ആഘോഷം മുംബൈയിലായിരുന്നു. 

Advertising
Advertising

2024 ഐപിഎല്ലിനു ശേഷം യൂറോപ്പില്‍ യാത്രയിലായിരുന്നു ധോണി. അടുത്തിടെയാണ് തന്റെ 15-ാം വിവാഹ വാര്‍ഷികം അദ്ദേഹം ആഘോഷിച്ചത്. അതും ധോണി ആരാധകര്‍ ഏറ്റെടുത്തിരുന്നു. അതേസമയം രാജ്യം കണ്ട എക്കാലത്തെയും മികച്ച ക്യാപറ്റന്മാരില്‍ ഒരാളായ ധോണിയുടെ ജന്മദിനം ആഘോഷമാക്കുകയാണ് ലോകമെമ്പാടുള്ള ധോണി ആരാധകരും. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News