സഞ്ജു വീണ്ടും സിഎസ്‌കെ റഡാറിൽ; മിനിലേലത്തിന് മുൻപ് നിർണായക നീക്കത്തിന് ഫ്രാഞ്ചൈസികൾ

ഹെൻറിച്ച് ക്ലാസനെ സൺറൈസേഴ്‌സ് ഹൈദരാബാദ് റിലീസ് ചെയ്യാനൊരുങ്ങുന്നതായി റിപ്പോർട്ടുണ്ട്

Update: 2025-11-08 13:07 GMT
Editor : Sharafudheen TK | By : Sports Desk

  ഹെൻറിച്ച് ക്ലാസനെ റിലീസ് ചെയ്യാനുള്ള ധൈര്യംകാണിക്കുമോ ഹൈദരാബാദ്... ചെന്നൈയുടെ ട്രാൻസ്ഫർ പോളിസിയിൽ ആരൊക്കെ...സഞ്ജു സാംസൺ ഡീലിന് സംഭവിക്കുന്നതെന്ത്...കെകെആർ നാകയനായെത്തുമോ കെഎൽ രാഹുൽ... ഈമാസം 15നകം നിലനിർത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവിടണമെന്നിരിക്കെ ഇന്ത്യൻ പ്രീമിയർ ലീഗിൽ തിരക്കിടട നീക്കത്തിലാണ് ഫ്രൈഞ്ചൈസികൾ. പോയ സീസണിലെ ശക്തി-ദൗർഭല്യങ്ങൾ തിരിച്ചറിഞ്ഞ് കൃത്യമായ റിട്ടെൻഷൻ പോളിയാണ് ഓരോ ടീമുകളും പയറ്റുന്നത്. കളിക്കാരുടെ സ്റ്റാർ വാല്യുക്കപ്പുറം ടീം ബാലൻസിങിനാണ് പ്രാധാന്യം നൽകുന്നതെന്ന കൃത്യമായ സൂചന.

Advertising
Advertising



  വാഷിങ്ടൺ സുന്ദർ ടു സിഎസ്‌കെ. ദിവസങ്ങൾക്ക് മുൻപ് വരെ ഐപിഎൽ സർക്കിളുകളിൽ സജീവമായി കേട്ടിരുന്ന ഡീലായിരുന്നു ഇത്. നിലവിൽ ഗുജറാത്ത് ടൈറ്റൻസിന്റെ താരമായ ഓൾറൗണ്ടർക്കായി ചെന്നൈ സൂപ്പർ കിങ്‌സാണ് രംഗത്തുള്ളത്. റാഷിദ്ഖാനും സായ് കിഷോറുമടങ്ങിയ ഗുജറാത്ത് സ്‌ക്വാഡിൽ താരത്തിന് 2025 എഡിഷനിൽ പലപ്പോഴും ബെഞ്ചിരിരിക്കാനായിരുന്നു വിധി. പോയ സീസണിൽ ആറു മത്സരങ്ങളിൽ കളത്തിലിറങ്ങിയ സുന്ദറിന് കാര്യമായ ഇംപാക്ടുണ്ടാക്കാനുമായില്ല. ഇതോടെ 26 കാരൻ എളുപ്പത്തിൽ ചെന്നൈയിലേക്ക് ചുവടുമാറുമെന്നും പ്രതീക്ഷിച്ചു. ആർ അശ്വിൻ പോയ സ്‌പെയിസിലലേക്കുള്ള മികച്ച റീപ്ലെയ്‌സ്‌മെന്റ് എന്ന നിലയിലാണ് മുൻ ചാമ്പ്യൻമാർ താരത്തെ നോട്ടമിട്ടത്. ചെന്നൈക്കാരൻ എന്ന നിലയിൽ ചെപ്പോക്കിലടക്കം കളിച്ച് പരിചയമുള്ളതും അനുകൂലഘടകമായി. സുന്ദറിന്റെ പ്രൈസ് ടാഗായ 3.20 കോടിയും സിഎസ്‌കെക്ക് വലിയ ബാധ്യതയാകില്ല. എന്നാൽ ഒറ്റദിവസം കൊണ്ട് കാര്യങ്ങൾ അടിമുടി മാറിമറിയുന്നതാണ് പിന്നീട് കണ്ടത്. ഓസ്‌ട്രേലിയക്കെതിരായ ഹൊബാർട്ട് ടി20യിൽ ആറാമനായി ക്രീസിലെത്തി 23 പന്തിൽ 49 റൺസ് നേടിയതോടെ താരത്തിന്റെ ഗ്രാഫുയർന്നു. ഇതോടെ തൽകാലം താരത്തെ കൈവിടാൻ ഒരുക്കമില്ലെന്ന് ഗുജറാത്ത് പരിശീലകൻ ആഷിശ് നെഹ്‌റ തന്നെ വ്യക്തമാക്കി. നിലവിലെ ഫോമിൽ വാഷിങ്ടൺ സുന്ദറിനെ ലേലത്തിൽ വിട്ടാൽ തിരികെ പിടിക്കാൻ വൻതുക മുടക്കേണ്ടിവരുമെന്ന ബോധ്യവും ജിടിയെ മാറിചിന്തിപ്പിച്ചതായാണ് റിപ്പോർട്ടുകൾ



 സഞ്ജു സാംസൺ എങ്ങോട്ട്... രാജസ്ഥാൻ റോയൽസ് വിടാൻ താരം സന്നദ്ധത അറിയിച്ചതായി മാസങ്ങൾക്ക് മുൻപ് തന്നെ വാർത്തകളുണ്ടായിരുന്നു. സഞ്ജുവിനെ കൂടാരത്തിലെത്തിക്കാൻ ചെന്നൈ സൂപ്പർ കിങ്‌സടക്കമുള്ള ഫ്രാഞ്ചൈസികൾ സജീവമായി രംഗത്തെത്തുകയും ചെയ്തു.മാസങ്ങൾക്ക് മുൻപ് തന്നെ ആർആർ ഉടമ മനോജ് ബാദ്‌ലെ ചർച്ചകൾക്ക് നേതൃത്വം നൽകുകയും ചെയ്തതാണ്. എന്നാൽ സഞ്ജുവിന് പകരം രാജസ്ഥാൻ ആവശ്യപ്പെട്ടത് രവീന്ദ്ര ജഡേജ, ഋതുരാജ് ഗെയിക്വാദ് അടക്കമുള്ളവരെയാണ്. എന്നാൽ ഈ സുപ്രധാന താരങ്ങളെ വിട്ടൊരു കളിക്കില്ലെന്നാണ് സിഎസ്‌കെയുടെ നിലപാട്. ശിവംദുബെയുടെ പേരും ഉയർന്നു കേൾക്കുന്നുണ്ടെങ്കിലും നിലവിലെ ഫോമിൽ ഓൾറൗണ്ടറെ വിട്ടുകളയാനും ചെന്നൈ തയാറാവില്ല .ഇതോടെ ഡീൽ പൊളികുയായിരുന്നു. എന്നാൽ മിനിലേലത്തിൽ അടുത്തെത്തവെ അവസാനമായി വീണ്ടുമൊരു ശ്രമം നടത്താനാണ് ചെന്നൈ തയാറെടുക്കുന്നതെന്നാണ് ക്രിസ് ബസ് റിപ്പോർട്ട് ചെയയുന്നത്. സിഎസ്‌കെയിൽ മാത്രമായി പരിമിതപ്പെടുത്താതെ മറ്റു ഫ്രാഞ്ചൈസികളിലേക്കും ആർആർ മാനേജ്‌മെന്റ് ചർച്ചകൾക്ക് തുടക്കമിട്ടെങ്കിലും എങ്ങുമെത്തിയില്ല. ഇനി സ്വാപ് ഡീൽ യാഥാർത്ഥ്യമായില്ലെങ്കിൽസഞ്ജുവിന് രാജസ്ഥാനിൽ തന്നെ തുടരേണ്ടിവരും. 2027 വരെ കരാർ നിലനിൽക്കുന്നതിനാൽ ടീം വിടണമെന്ന് ഫ്രാഞ്ചൈസിയോട് അഭ്യർത്ഥിക്കുകയല്ലാതെ താരത്തിന് മുന്നിൽ മറ്റൊരു ഓപ്ഷനുമില്ല.


  പോയ സീസണിൽ വലിയ ഹൈപ്പിലെത്തി നനഞ്ഞ പടക്കമായി മാറിയ ടീമാണ് സൺ റൈസേഴ്‌സ് ഹൈദരാബാദ്. 2025ൽ പ്ലേഓഫ് കാണാതെ പുറത്തായ എസ്ആർഎച്ച് ഇത്തവണ ചില സർപ്രൈസ് നീക്കങ്ങൾക്കാണ് ഒരുങ്ങുന്നത്. ഇതിൽ പ്രധാനപ്പെട്ടത് ഹെന്റിച്ച് ക്ലാസന്റെ റിലീസുമായി ബന്ധപ്പെട്ടതാണ്. 23 കോടിക്ക് മെഗാലേലത്തിന് മുൻപായി നിലനിർത്തിയ താരത്തെ ടീം റിലീസ് ചെയ്യാനൊരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. ടോപ് ഓർഡറിൽ പ്രതീക്ഷയോടെയെത്തിച്ച താരങ്ങളെല്ലാം പരാജയപ്പെട്ടപ്പോൾ ടീമിന്റെ രക്ഷകറോളിൽ പലസമയങ്ങളിലും അവതരിച്ചത് ക്ലാസനായിരുന്നു. 14 മാച്ചിൽ 44 ശരാശരിയിൽ നേടിയത് 487 റൺസാണ്. ഒരു സെഞ്ച്വറിയും ഫിഫ്റ്റിയും ആ ബാറ്റിൽ നിന്ന് പിറന്നു. എന്നാൽ താരത്തിന്റെ ഹൈ പ്രൈസ് ടാഗാണ് താരത്തെ നിലനിർത്തുന്നതിൽ നിന്ന് എസ്ആർഎച്ചിനെ മാറിചിന്തിപ്പിക്കുന്നത് ഈ വർഷം ജൂണിൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതും തുടർന്ന് കളിച്ച മേജർ ലീഗ് ക്രിക്കറ്റിലെ മോശും ഫോമും താരത്തെ റിലിീസ് ചെയ്യുന്നതിന് കാരണമായേക്കും.


 ഇതിനു പുറമെ വിക്കറ്റ് കീപ്പർ ഓപ്ഷനായി ഇഷാൻ കിഷനുള്ളതും ക്ലാസനെ വിട്ടുകളയാനുള്ള കടുത്തതീരുമാനത്തിലേക്ക് എസ്ആർഎച്ചിനെ നയിച്ചേക്കും. എന്നാൽ ഇന്ത്യൻ കണ്ടീഷൻ നന്നായറിയുന്ന സ്പിൻ നന്നായി കളിക്കുന്ന ഡെയ്ഞ്ചറസ് ക്ലാസനെ ലേലത്തിൽ വെച്ചാൽ വൻതുകക്ക് ഒപ്പമെത്തിക്കാൻ ഫ്രാഞ്ചൈസികൾ എത്തിയേക്കും.ലേലത്തിന് മുൻപായി മികച്ചൊരു സ്പിന്നറെയെത്തിക്കാനും ഹൈദരാബാദിന് പദ്ധതിയുണ്ട്. റാഷിദ് ഖാൻ പോയതിന് ശേഷം ഫ്രാഞ്ചൈസിയുടെ സ്പിൻ ഡിപാർട്ട്‌മെന്റ് അത്രമികച്ചയാതിരുന്നില്ല. ഡൽഹി ക്യാപിറ്റൽസിന്റെ കുൽദീപ് യാദവാണ് റഡാറിലുള്ളത്. പോയ സീസണിൽ മോശം ഫോമിൽ കളിച്ച മുഹമ്മദ് ഷമിയെ റിലീസ് ചെയ്യുമെന്ന കാര്യവും ഏതാണ്ട് ഉറപ്പാണ്.



  പുതിയ സീസണിന് മുൻപായി ക്യാപ്റ്റനായുള്ള തിരിച്ചിലിലാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. ചാമ്പ്യൻമാരുടെ പകിട്ടിലെത്തിയ കെകെആറിന് പോയ സീസണിൽ തൊട്ടതെല്ലാം തെറ്റിയിരുന്നു. ക്യപ്റ്റനായിരുന് ശ്രേയസ് അയ്യരുടെ വില അവർ ശരികുകം അറിഞ്ഞു. അജിൻക്യ രഹാനെയെ നായകനായി അവരോധിച്ചുള്ള പരീക്ഷണവും പാളി. ഇതോടെ പുതിയ ക്യാപ്റ്റനായി കെഎൽ രാഹുലിനെയാണ് ഫ്രാഞ്ചൈസിപരിണഗികുകന്നത്. രാഹുലിനെ എത്തിക്കണമെന്ന അഭിപ്രായമാണ് കെകെആറിന്റെ പുതിയ പരിശീലകൻ അഭിഷേക് നായർക്കുമുള്ളത്. നിലവിൽ ഡൽഹി ക്യാപിറ്റൽസിനൊപ്പം കളിക്കുന്ന രാഹുൽ പോയ സീസണിൽ ഡിസിക്കായി മികച്ച പ്രകടനമാണ് നടത്തിയത്.

സ്വാപ് ഡീലിൽ രാഹുലിന് പകരമായി റിങ്കു സിങ്,ഹർഷിത് റാണ, അൻഗ്രിഷ് രഘുവംഷി എന്നിവരെ ഡൽഹി ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. എന്നാൽ ഫ്യൂച്ചർ താരങ്ങളായി കെകെആർ കാണുന്ന ഈ താരങ്ങളെ വിട്ടുനൽകാൻ തയാറായേക്കില്ല. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഉടമകളായ ഡിയാജികോ കമ്പനി ടീമിനെ വിൽപ്പനക്ക് വെക്കുന്നതായി വാർത്തകൾ പുറത്തുവരുന്നു. ഇതോടെ നിലവിലെ ചാമ്പ്യൻമാരായ ആർസിബിയുടെ ഡീലുകൾ പലതും അനിശ്ചിതത്വത്തിലാണ്.  ഇനിയുള്ള ഓരോ ദിവസങ്ങളും ഫ്രാഞ്ചൈസികൾക്ക് നിർണായകമാണ്. മിനി ലേലത്തിന് മുൻപായി റിലീസ് ചെയ്യുന്ന താരങ്ങൾ ആരെല്ലാം. സർപ്രൈസ് സ്വാപ് ഡീലുകളും പാക്കേജുകളുണ്ടാകുമോ...ഐപിഎൽ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കാം.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News