'സഞ്ജുവിനെ പോലെയൊരു താരത്തെ ഒരിക്കലും നിങ്ങൾ കളിക്കളത്തിന് പുറത്തിരുത്തരുത്' ; ഉപദേശവുമായി സുനിൽ ഗവാസകർ
Update: 2025-09-06 15:52 GMT
ഷാർജ : ഏഷ്യകപ്പിന് മുന്നോടിയായി സഞ്ജു സാംസണിനെ പിന്തുണച്ച് മുൻ താരം സുനിൽ ഗവാസ്കർ. സഞ്ജുവിനെ പോലെയൊരു താരത്തെ നിങ്ങൾ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ അദ്ദേഹത്തെ ആദ്യ ഇലവന് പുറത്തിരുത്താൻ യാതൊരു കാരണവുമില്ലെന്നാണ് ഗവാസ്കർ പറഞ്ഞത്. അഭിഷേക് ശർമക്കും ശുഭ്മാൻ ഗില്ലിനും പിന്നാലെ മൂന്നാം സ്ഥാനത്ത് ഗംഭീർ സഞ്ജുവിനെ പരിഗണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷാർജയിൽ ഒരു പറ്റം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിഒരുന്നു അദ്ദേഹം.
'മൂന്നാം നമ്പർ മുതൽ ആറാം നമ്പറിലെ ഫിനിഷർ റോളിൽ വരെ തിളങ്ങാൻ ആവുന്ന താരമാണ് സഞ്ജു, ജിതേഷ് ശർമയും ഇക്കഴിഞ്ഞ ഐപിഎല്ലിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാലും ആദ്യ മത്സരങ്ങളിൽ സഞ്ജു തന്നെയാവും കളത്തിലിറങ്ങുകയെന്നാണ് ഞാൻ വിശ്വസിക്കുന്നത്' ഗവാസകാർ പറഞ്ഞു.