'ഫീ നൽകില്ലെന്ന് പറയൂ, പിന്നെ ജോലിഭാരം പറയാതെ കളിക്കാൻ വരും'; ഇന്ത്യൻ താരങ്ങൾക്കെതിരെ ഗവാസ്‌കർ

ഗ്ലാമറസ് രാജ്യങ്ങളിലേക്കല്ല പര്യടനം എങ്കിലാണ് കളിക്കാർക്ക് ഇടവേള വേണ്ടി വരുന്നത് എന്ന് ഗവാസ്‌കർ വിമർശിച്ചു

Update: 2022-11-13 13:20 GMT
Editor : Dibin Gopan | By : Web Desk
Advertising

ന്യൂഡൽഹി: എന്തുകൊണ്ടാണ് ഐപിഎല്ലിൽ കളിക്കുമ്പോൾ കളിക്കാർക്ക് ജോലിഭാരം വിഷയമാകാത്തത് എന്ന ചോദ്യവുമായി വീണ്ടും മുൻ നായകൻ സുനിൽ ഗവാസ്‌കർ. ഗ്ലാമറസ് രാജ്യങ്ങളിലേക്കല്ല പര്യടനം എങ്കിലാണ് കളിക്കാർക്ക് ഇടവേള വേണ്ടി വരുന്നത് എന്ന് ഗവാസ്‌കർ വിമർശിച്ചു.

ന്യൂസിലൻഡിലേക്ക് പോകുന്ന ടീമിൽ മാറ്റങ്ങളുണ്ട്. ജോലിഭാരത്തെ കുറിച്ചും അവർ പറയുന്നു. ഐപിഎൽ സീസൺ മുഴുവൻ നിങ്ങൾ കളിക്കുന്നു. ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് യാത്ര ചെയ്യുന്നു. അപ്പോൾ നിങ്ങൾക്ക് ക്ഷീണം ഉണ്ടാവില്ലേ? അപ്പോൾ ജോലി ഭാരം ഉണ്ടാവില്ലേ? ഗവാസ്‌കർ ചോദിച്ചു.

കളിക്കാരെ ടീമിലേക്ക് എടുക്കുമ്പോൾ അവർക്ക് ഫീ കൊടുക്കുന്നുണ്ട്. ജോലിഭാരത്തെ തുടർന്ന് കളിക്കുന്നില്ലെങ്കിൽ റീറ്റെയ്നർ ഫീ നൽകരുത്. ഫീ നൽകില്ല എന്ന് പറഞ്ഞാൽ ഭൂരിഭാഗം കളിക്കാരും കളിക്കാൻ തയ്യാറാവും എന്നും ഗവാസ്‌കർ പറഞ്ഞു.

ന്യൂസിലൻഡ് പര്യടനമാണ് ഇന്ത്യക്ക് മുൻപിൽ ഇനിയുള്ളത്. രോഹിത്, കോഹ്‌ലി ഉൾപ്പെടെയുള്ള പ്രധാന താരങ്ങൾക്ക് ന്യൂസിലൻഡ് പര്യടനത്തിൽ വിശ്രമം അനുവദിച്ചിട്ടുണ്ട്. മൂന്ന് ഏകദിനവും മൂന്ന് ട്വന്റി20യുമാണ് ഇന്ത്യ ന്യൂസിലൻഡിൽ കളിക്കുന്നത്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News