കട്ടക്കലിപ്പില്‍ അയ്യര്‍; ഔട്ടായതിന് പിറകെ മക്കല്ലത്തോട് കയര്‍ത്തു, വീഡിയോ വൈറല്‍

മത്സരത്തിനിടെ റണ്ണിനായി ഓടാൻ മടിച്ചു നിന്ന വെങ്കിടേഷ് അയ്യരോട് താരം കയർക്കുന്ന വീഡിയോ ദൃശ്യങ്ങളും ഇതിനോടകം വൈറലാണ്

Update: 2022-04-19 19:04 GMT
Advertising

അവസാന ഓവര്‍ വരെ ആവേശം മുറ്റി നിന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനോട് അപ്രതീക്ഷിത തോൽവിയാണ് ഇന്നലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വഴങ്ങിയത്. ആറ് വിക്കറ്റ് കയ്യിലിരിക്കെ വിജയത്തിലേക്ക് കുതിക്കുകയായിരുന്ന കൊല്‍ക്കത്തയെ ഹാട്രിക്കുമായി യുസ് വേന്ദ്ര ചാഹലാണ് തകർത്തത്. മത്സരത്തിലുടനീളം കൊല്‍ക്കത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ കലിപ്പിലായിരുന്നു. കോച്ച് ബ്രണ്ടന്‍ മക്കല്ലവും അയ്യരുടെ കലിപ്പിന്‍റെ ചൂടറിഞ്ഞു.

മത്സരത്തില്‍ ചാഹലിന് വിക്കറ്റ് നല്‍കി മടങ്ങുന്നതിനിടെ മക്കല്ലത്തോട് കയർക്കുന്ന കൊൽക്കത്ത ക്യാപ്റ്റന്‍റെ വീഡിയോ ഇതിനോടകം തന്നെ വൈറലാണ്. പവലിയനിലേക്ക് മടങ്ങവേ ഡഗ്ഗൗട്ടിൽ മറ്റു കോച്ചിങ് സ്റ്റാഫുകളോടൊപ്പമിരിക്കുന്ന കോച്ച് മക്കല്ലത്തോട് ശ്രേയസ് അമർഷത്തോടെ കയർക്കുകയായിരുന്നു. മൈതാനത്തേക്ക് ചൂണ്ടിയാണ് ശ്രേയസ് മക്കല്ലത്തോട് സംസാരിക്കുന്നത്.

പാറ്റ് കമ്മിൻസിന് മുമ്പ് ശിവം മാവിയെ ഇറക്കി മക്കല്ലം ബാറ്റിങ് ഓർഡറിൽ  വരുത്തിയ മാറ്റമാണ് ക്യാപ്റ്റനെ ചൊടിപ്പിച്ചത് എന്നാണ് കരുതപ്പെടുന്നത്. മത്സരത്തിൽ വെറും 51 പന്തിൽ നിന്ന് 85 റൺസെടുത്ത ശ്രേയസ് തന്നെയാണ് കൊൽക്കത്തയെ മുന്നിൽ നിന്നു നയിച്ചത്. മത്സരത്തിൽ അവസാനം ത്രില്ലർ ജയം പ്രതീക്ഷിച്ച കൊൽക്കത്ത അപ്രതീക്ഷിത തോൽവി വഴങ്ങേണ്ടി വന്നതിന്‍റെ അമർഷവും നിരാശയും ശ്രേയസിന്‍റെ മുഖത്ത് കാണാമായിരുന്നു.  

ജോസ് ബട്‌ലറുടെ തകർപ്പൻ സെഞ്ച്വറിയുടെ കരുത്തിൽ 217 എന്ന കൂറ്റൻ സ്‌കോർ പടുത്തുയർത്തിയ രാജസ്ഥാനെ അതേ നാണയത്തിലാണ് കൊൽക്കത്ത തിരിച്ചടിച്ചത്. എന്നാൽ വിജയത്തിന് ഏഴ് റൺസ് അകലെ കൊല്‍ക്കത്ത വീഴുകയായിരുന്നു.

sumamry  IPL 2022: Shreyas Iyer upset with Brendon McCullum 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News