'എനിക്കന്ന് അതിനെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു'; ഇന്ത്യൻ ക്രിക്കറ്റിന്റെ ഇരുണ്ട കാലത്തെ ഓർത്തെടുത്ത് സൗരവ് ഗാംഗുലി

Update: 2026-05-15 15:42 GMT
Editor : Harikrishnan S | By : Sports Desk

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിലെ മാച്ച് ഫിക്സിങ് വിവാദങ്ങളെക്കുറിച്ചുള്ള തന്റെ അനുഭവം പങ്കുവെച്ച് മുൻ നായകൻ സൗരവ് ഗാംഗുലി. 2000ൽ ഇന്ത്യൻ ടീമിന്റെ നായകസ്ഥാനം ഏറ്റെടുക്കുമ്പോൾ ഡ്രെസ്സിങ് റൂമിലെ അവസ്ഥ എന്തായിരുന്നുവെന്ന് രാജ് ഷമാനിയുടെ പോഡ്‌കാസ്റ്റിൽ ഗാംഗുലി തുറന്നുപറഞ്ഞു.

സഹതാരങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, അനിൽ കുംബ്ലെ എന്നിവരോട് താൻ നേരിട്ട് പോയി ഫിക്സിങ്ങിനെക്കുറിച്ച് സംസാരിച്ചിരുന്നുവെന്ന് ഗാംഗുലി പറഞ്ഞു. തനിക്ക് അക്കാലത്ത് ഇത്തരം കാര്യങ്ങളെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Advertising
Advertising

'ഞാൻ ക്യാപ്റ്റനാകുന്നതിന് തൊട്ടുമുമ്പ് ടീം നേരിട്ട വലിയ പ്രതിസന്ധികളായിരുന്നു ബെറ്റിങ് മാച്ച് ഫിക്സിങ്. സത്യത്തിൽ എനിക്ക് ഇതിനെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. ഞാൻ സച്ചിനോടും രാഹുലിനോടും എപ്പോഴും ചോദിക്കുമായിരുന്നു, 'ഇങ്ങനെയൊക്കെ ശരിക്കും നടക്കുമോ? നിങ്ങളെ ആരെങ്കിലും സമീപിച്ചിട്ടുണ്ടോ?' എന്ന്. കാരണം എന്നെ ആരും വന്ന് കണ്ടിട്ടില്ലായിരുന്നു. ഞാൻ സച്ചിനോട് നേരിട്ട് ചോദിച്ചു, 'നിന്നോട് ആരെങ്കിലും ഇതിനെപ്പറ്റി ചോദിച്ചോ?' എന്ന്. 'ഇല്ല' എന്നായിരുന്നു അവന്റെ മറുപടി. അനിൽ കുംബ്ലെയോട് ചോദിച്ചപ്പോഴും 'ഇല്ല, എന്നോട് ആരും ചോദിച്ചിട്ടില്ല' എന്നാണ് പറഞ്ഞത്." സൗരവ് ഗാംഗുലി ഓർത്തെടുത്തു.

27-ാം വയസ്സിലാണ് ഗാംഗുലി ഇന്ത്യൻ ടീമിന്റെ നായകനാകുന്നത്. തന്റെ ക്യാപ്റ്റന്മാരായിരുന്ന അസ്ഹറുദ്ദീൻ, സച്ചിൻ തുടങ്ങിയ താരങ്ങളുള്ള ഡ്രെസ്സിങ് റൂമിൽ ആദ്യമായി സംസാരിക്കാൻ പോയപ്പോൾ വലിയ പരിഭ്രമം ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊച്ചിയിലായിരുന്നു ക്യാപ്റ്റനായുള്ള ഗാംഗുലിയുടെ ആദ്യ മത്സരം. ആ മത്സരത്തിൽ ഇന്ത്യ വിജയിക്കുകയും തൊട്ടടുത്ത മത്സരത്തിൽ ഗാംഗുലി സെഞ്ച്വറി കുറിക്കുകയും ചെയ്‌തിരുന്നു.

Tags:    

Writer - Harikrishnan S

contributor

Editor - Harikrishnan S

contributor

By - Sports Desk

contributor

Similar News