ബംഗ്ലാദേശിനെ കറക്കിവീഴ്ത്തി കേശവ്: വമ്പൻ ജയവുമായി ദക്ഷിണാഫ്രിക്ക

ഇതോടെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പര ദക്ഷിണാഫ്രിക്ക തൂത്തുവാരി. ഏകദിന പരമ്പര തോറ്റതിന് ടെസ്റ്റ് വിജയത്തോടെ കടം വീട്ടാനുമായി.

Update: 2022-04-11 14:22 GMT
Editor : rishad | By : Web Desk

പോർട്ട്എലിസബത്ത്: 23.3 ഓവറിൽ ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിങ്‌സ് ചുരുട്ടിക്കെട്ടിയപ്പോൾ ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിൽ സ്വന്തമാക്കിയത് വമ്പൻ ജയം. ഇതോടെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പര ദക്ഷിണാഫ്രിക്ക തൂത്തുവാരി. ഏകദിന പരമ്പര തോറ്റതിന് ടെസ്റ്റ് വിജയത്തോടെ കടം വീട്ടാനുമായി.

12 ഓവർ എറിഞ്ഞ കേശവ് മഹാരാജ് ഏഴ് വിക്കറ്റുകളാണ് വീഴ്ത്തിയത്. 332 റണ്‍സിന്റെ വിജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്.  മോൻ ഹാർമർ മൂന്ന് വിക്കറ്റ് വീഴ്ത്തി പിന്തുണ കൊടുത്തു. ആദ്യ ഇന്നിങ്‌സിൽ കേശവ് മഹാരാജ് രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു. സ്‌കോർബോർഡ് ചുരുക്കത്തിൽ: ദക്ഷിണാഫ്രിക്ക: 453, 176-6, ബംഗ്ലാദേശ്: 217,൮൦

Advertising
Advertising

മൂന്നിന് 27 എന്ന നിലയിലാണ് ബംഗ്ലാദേശ് അവസാനദിനം ബാറ്റിംഗ് ആരംഭിച്ചത്. കഴിഞ്ഞ ദിവസം തമീം ഇഖ്ബാല്‍ (13), നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (7), മഹ്മുദുല്‍ ഹസന്‍ ജോയ് (0) എന്നിവരുടെ വിക്കറ്റുകള്‍ ബംഗ്ലാദേശിന് നഷ്ടമായിരുന്നു. ഇന്ന് 53 റണ്‍സെടുക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകള്‍ നഷ്ടമായി. തമീമിന് പുറമെ ലിറ്റണ്‍ ദാസ് (27), മെഹ്ദി ഹസന്‍ (20) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. 

രണ്ടാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്ക ഏഴിന് 176 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. സരേല്‍ എര്‍വീ (41) കെയ്ല്‍ വെറെയ്‌നെയാണ് (പുറത്താവാതെ 39) എന്നിവരാണ് തിളങ്ങിയത്. ഡീന്‍ എല്‍ഗാര്‍ (26), കീഗന്‍ പീറ്റേഴ്‌സന്‍ (14), തെംബ ബവൂമ (30), റ്യാന്‍ റിക്കെള്‍ടണ്‍ (12), വിയാല്‍ മള്‍ഡര്‍ (6) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. തൈജുല്‍ ഇസ്ലാം മൂന്ന് വിക്കറ്റെടുത്തു. നേരത്തെ ആതിഥേയരുടെ 453നെതിരെ ബംഗ്ലാദേശ് 217ന് പുറത്തായിരുന്നു. 

Summary-South Africa vs Bangladesh, 2nd Test Match Report


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News