ഒരു മത്സരം ജയിച്ച് ലങ്ക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ പോയിന്റ് ടേബിളിൽ ഒന്നാമത്, എങ്ങനെ?

ആദ്യ ഇന്നിങ്‌സിൽ സെഞ്ച്വറിയും(147)രണ്ടാം ഇന്നിങ്‌സിൽ(83) റൺസും നേടി ലങ്കൻ നായകൻ ദിമുത് കരുണരത്‌ന തന്നെ മുന്നിൽ നിന്ന് ജയിച്ചപ്പോൾ ഏഴ് വിക്കറ്റ് വീഴ്ത്തി രമേശ് മെൻഡിസും അഞ്ച് വിക്കറ്റ് വീഴ്ത്തി ലസിത് എമ്പുൾദനിയയും പിന്തുണ കൊടുത്തു.

Update: 2021-11-25 13:29 GMT
Editor : rishad | By : Web Desk
Advertising

വെസ്റ്റ്ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ തകർപ്പൻ ജയം സ്വന്തമാക്കി ഐസിസി ടെസ്റ്റ്ചാമ്പ്യൻഷിപ്പിന്റെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തി. 187 റൺസിനായിരുന്നു ലങ്കയുടെ വിജയം. 348 എന്ന വിജലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വെസ്റ്റ്ഇൻഡീസ്, രണ്ടാം ഇന്നിങ്‌സിൽ 160 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു.

ആദ്യ ഇന്നിങ്‌സിൽ സെഞ്ച്വറിയും(147)രണ്ടാം ഇന്നിങ്‌സിൽ(83) റൺസും നേടി ലങ്കൻ നായകൻ ദിമുത് കരുണരത്‌ന തന്നെ മുന്നിൽ നിന്ന് ജയിച്ചപ്പോൾ ഏഴ് വിക്കറ്റ് വീഴ്ത്തി രമേശ് മെൻഡിസും അഞ്ച് വിക്കറ്റ് വീഴ്ത്തി ലസിത് എമ്പുൾദനിയയും പിന്തുണ കൊടുത്തു. അതേസമയം ഒരൊറ്റ മത്സരം ജയിച്ചപ്പോൾ തന്നെ പോയിന്റ് ടേബിളിൽ ലങ്ക ഒന്നാമത് എത്തിയാണ് കൗതുകമായത്. എന്നാൽ ഇംഗ്ലണ്ടിനെതിരെ ഒരു പരമ്പര തന്നെ നടന്നിട്ടും ഇന്ത്യ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ്.

രണ്ട് ജയവും ഒരു തോൽവിയും സമനിലയുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. പരമ്പര വിജയികളെ നിർണയിക്കുന്ന അഞ്ചാമത്തെ ടെസ്റ്റ് മത്സരം നടന്നിട്ടില്ല. ഇതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. അതോടെ ഒരു മത്സരം കളിച്ച ലങ്ക പോയിന്റ് ടേബിളിൽ ഒന്നാമത് എത്തി. പാകിസ്താൻ, വെസ്റ്റ്ഇൻഡീസ്, ഇംഗ്ലണ്ട് എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. ന്യൂസിലാൻഡിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം ഇംഗണ്ട് പരമ്പരയിലെ അവസാന മത്സരം മാറ്റിവെച്ചതിനാൽ പരമ്പരയുടെ വിജയിയെ തൽക്കാലം പ്രഖ്യാപിക്കില്ല.

ഇന്ത്യ 2-1ന് മുന്നിൽ നിൽക്കുമ്പോഴാണ് മത്സരം മാറ്റിവെച്ചത്. അവസാന ടെസ്റ്റ് കൂടി കളിച്ചതിന് ശേഷം മാത്രമേ വിജയിയെ പ്രഖ്യാപിക്കുകയുള്ളൂ. അടുത്ത വർഷമായിരിക്കും അടുത്ത മത്സരം നടത്തുകയെന്നാണ് ഇപ്പോഴുള്ള റിപ്പോർട്ട്. മത്സരം സമനിലയായാലും ജയിച്ചാലും ഇന്ത്യക്ക് പരമ്പര സ്വന്തമാവും. അങ്ങനെ വന്നാല്‍ ഇന്ത്യ തന്നെ ഒന്നാമത് എത്തും. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News