"ഓരോ ദിവസവും അയാളുടെ കളി മെച്ചപ്പെടുന്നു"; ഇന്ത്യന്‍ ബൗളറെ വാനോളം പുകഴ്ത്തി ഗവാസ്കര്‍

"ഒരോവറിലെ ആദ്യ പന്തും അവസാന പന്തും ഒരേ ഊർജത്തിലാണ് അവന്‍ എറിയുന്നത്"

Update: 2022-02-08 16:38 GMT
Advertising

ഇന്ത്യൻ ബൗളർ മുഹമ്മദ് സിറാജിനെ വാനോളം പുകഴ്ത്തി മുൻ ഇന്ത്യൻതാരവും കമന്റേറ്ററുമായ സുനിൽ ഗവാസ്‌കർ. വെസ്റ്റിൻഡീസിനെതിരായ ആദ്യ മത്സരത്തിൽ സിറാജിന് ഒരു വിക്കറ്റ് നേടാനെ കഴിഞ്ഞുള്ളൂ എങ്കിലും അദ്ദേഹം മനോഹരമായി പന്തെറിഞ്ഞു എന്ന് അദ്ദേഹം പറഞ്ഞു.

"അവൻ മികച്ചൊരു ബൗളറാണ്. ഓരോ ദിവസവും അവന്‍റെ കളി മെച്ചപ്പെട്ടുകൊണ്ടേയിരിക്കുന്നു. നോക്കൂ ഒരോവറിലെ ആദ്യ പന്തും അവസാന പന്തും ഒരേ ഊർജത്തിലാണ് സിറാജ് എറിയുന്നത്. ഓരോ ക്യാപ്റ്റനും ആഗ്രഹിക്കുന്നത് ഇത് പോലുള്ള കളിക്കാരെ തങ്ങളുടെ ടീമിൽ കിട്ടണമെന്നാണ്. ഓരോ കളിയിലും 100 ശതമാനം ടീമിന് സമർപ്പിതരായവരെയാണ് ക്യാപ്റ്റന്മാര്‍ക്ക് ആവശ്യം"- സുനില്‍ ഗവാസ്കര്‍ പറഞ്ഞു. 

സീനിയർ ബൗളർമാരായ മുഹമ്മദ് ഷമിക്കും ജസ്പ്രീത് ബുംറക്കും ഒപ്പം പന്തെറിയാൻ കഴിഞ്ഞാൽ അദ്ദേഹത്തിന് കൂടുതൽ മെച്ചപ്പെടാനാവുമെന്നും സീനിയർ താരങ്ങളുടെ സാന്നിധ്യത്തിൽ കളിക്കുന്നത് യുവതാരങ്ങൾക്ക് ഒരുപാട് ഗുണം ചെയ്യുമെന്ന് ഗവാസ്‌കർ പറഞ്ഞു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - ഹാരിസ് നെന്മാറ

contributor

Similar News