ഫോമിലില്ലാത്തത് കോഹ്‌ലി മാത്രമല്ല, എന്താ ഐപിഎല്ലിൽ ആരും ഇടവേളയെടുക്കാത്തത്? തുറന്നടിച്ച് സുനിൽ ഗവാസ്‌കർ

ഫോം താല്‍ക്കാലികവും ക്ലാസ് സ്ഥിരതയുള്ളതുമാണ്. വിദേശ പിച്ചുകളില്‍ വ്യത്യസ്‌ത ശൈലിയിലാണ് ബാറ്റ് ചെയ്യേണ്ടത്.

Update: 2022-07-12 08:02 GMT
Editor : rishad | By : Web Desk
Advertising

മുംബൈ: മോശം ഫോം തുടരുന്ന മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ പ്രകടനത്തില്‍ പ്രതികരണവുമായി സുനിൽ ഗവാസ്‌കർ. ഫോം മാനദണ്ഡമാക്കുകയാണെങ്കിൽ കോഹ്‌ലിയില്‍ ഒതുങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു. ഫോം വീണ്ടെടുക്കുന്നതിനായി കോഹ്‌ലിക്ക്‌ സമയം നല്‍കണമെന്നും ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.

'രോഹിത് ശർമ റൺസ് നേടാത്തപ്പോൾ ആരും അതിനെ കുറിച്ച് സംസാരിക്കില്ല, മറ്റേതെങ്കിലും കളിക്കാരൻ റൺസ് നേടാത്തപ്പോഴും ആരും അതേ കുറിച്ച് മിണ്ടില്ല. അത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാകുന്നില്ല. ഫോം താല്‍ക്കാലികവും ക്ലാസ് സ്ഥിരതയുള്ളതുമാണ്. വിദേശ പിച്ചുകളില്‍ വ്യത്യസ്‌ത ശൈലിയിലാണ് ബാറ്റ് ചെയ്യേണ്ടത്. ചില സമയങ്ങളില്‍ നിങ്ങള്‍ പരാജയപ്പെട്ടേക്കാം. നമുക്കൊരു സെലക്ഷന്‍ കമ്മിറ്റിയുണ്ട്. ഇതേക്കുറിച്ച് അവര്‍ ആലോചിക്കും'- സുനില്‍ ഗവാസ്കര്‍ പറഞ്ഞു. 

കളിക്കാര്‍ക്ക് വിശ്രമം അനുവദിക്കുന്നതിന് എതിരെയും അദ്ദേഹം രംഗത്ത് എത്തി. ഇന്ത്യക്ക് വേണ്ടിയാണ് കളിക്കുന്നതെങ്കില്‍ കളിക്കാര്‍ക്ക് ഇടവേള എടുക്കാന്‍ കഴിയില്ല. സെകടര്‍മാര്‍ ഒഴിവാക്കുകയാണെങ്കില്‍ കുഴപ്പമില്ല. ഐപിഎൽ കളിക്കുമ്പോൾ ആരും ഇടവേള ചോദിക്കാറില്ലെന്നും സുനില്‍ ഗവാസ്കര്‍ പറഞ്ഞു.  കോഹ്‌ലിക്ക് വിശ്രമം ആവശ്യമാണെന്ന് മുൻ ഇന്ത്യൻ കോച്ച് രവി ശാസ്ത്രി കഴിഞ്ഞ മാസം അഭിപ്രായപ്പെട്ടിരുന്നു.  

മോശം പ്രകടനമാണ് കോഹ്‌ലി അടുത്തകാലത്ത് പുറത്തെടുക്കുന്നത്. ക്രിക്കറ്റ് ഇതിഹാസങ്ങളായ കപില്‍ ദേവ്, വിരേന്ദര്‍ സെവാഗ് എന്നിവരെല്ലാം കോഹ്‌ലിക്കെതിരെ തിരിഞ്ഞിട്ടുണ്ട്. കഴിവുള്ള നിരവധി പേര്‍ പുറത്തുണ്ടെന്നും അവര്‍ക്ക് അവസരം നല്‍കണമെന്നുമാണ് മുന്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത്. അവസാന ടി20 11 റണ്‍സ് മാത്രമാണ് കോഹ്‌ലി നേടിയത്. ഡേവിഡ് വില്ലിക്കെതിരെ മനോഹരമായി ഫോറും സിക്‌സും നേടി തുടങ്ങിയെങ്കിലും തൊട്ടടുത്ത പന്തില്‍ പുറത്താവുകയായിരുന്നു. തൊട്ടുമുമ്പുള്ള ടി20യില്‍ ഒരു റണ്‍ മാത്രമാണ് കോഹ്‌ലിക്ക് നേടാനായിരുന്നത്. രണ്ടര വർഷത്തോളമായി ഒരു അന്താരാഷ്ട്ര സെഞ്ച്വറിപോലും നേടാൻ സാധിക്കാതിരുന്ന കോഹ്‌ലിയുടെ സമീപകാലത്തെ ഫോം പരിതാപകരമാണ്.

Summary- Kohli is not the only one who is out of form- sunil gavaskar reaction

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News