'20 മിനുറ്റ് മതി, കോഹ്‌ലിയെ നന്നാക്കാം': മോശം ഫോമിൽ നിർദേശവുമായി സുനിൽ ഗവാസ്‌കർ

വിരാട് കോഹ്‌ലിയെ ഫോമിലേക്ക് തിരികെയെത്താൻ താൻ സഹായിക്കാമെന്ന് പറയുകയാണ് മുൻ താരം സുനിൽ ഗവാസ്കർ.

Update: 2022-07-20 02:18 GMT
Editor : rishad | By : Web Desk
Advertising

മുംബൈ: കഴിഞ്ഞ മൂന്ന് വര്‍ത്തോളമായി വിരാട് കോഹ് ലിയുടെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. 2019 നവംബറിന് ശേഷ മൂന്നക്കം കാണാന്‍ കോഹ്‌ലിക്കായിട്ടില്ല. ഇംഗ്ലണ്ടനെതിരായ ഏകദിന പരമ്പരയിലും നിരാശപ്പെടുത്തിയ കോഹ്‌ലി വെസ്റ്റ് ഇന്‍ഡീസിനെതിരെ നടക്കാനിരിക്കുന്ന പരമ്പരയില്‍ നിന്നും വിശ്രമം എടുത്തിട്ടുമുണ്ട്.

വിരാട് കോഹ്‌ലിയെ ഫോമിലേക്ക് തിരികെയെത്താൻ താൻ സഹായിക്കാമെന്ന് പറയുകയാണ് മുൻ താരം സുനിൽ ഗവാസ്കർ. കോഹ്‌ലിയുമൊത്ത് 20 മിനിട്ട് ലഭിച്ചാൽ തനിക്ക് അദ്ദേഹത്തെ സഹായിക്കാനാവുമെന്ന് ഗവാസ്കർ പറഞ്ഞു.

"കോഹ്‌ലിക്കൊപ്പം 20 മിനിറ്റ് ലഭിച്ചാൽ എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടതെന്ന് എനിക്ക് അദ്ദേഹത്തോട് പറയാൻ കഴിഞ്ഞേക്കും. അത് ചിലപ്പോൾ കോഹ്‌ലിയെ സഹായിച്ചേക്കും. ഓഫ് സ്റ്റംപ് ലൈനിൽ വരുന്ന പന്തുകളിൽ കോഹ്‌ലി നേരിടുന്ന പ്രശ്‌നം മറികടക്കാൻ അദ്ദേഹത്തിന് ഇതിലൂടെ സാധിച്ചേക്കും. എല്ലാ പന്തുകളും കളിക്കാനാവും ബാറ്റർക്ക് തോന്നുക. കാരണം അവർക്ക് റൺസ് കണ്ടെത്തണം. നേരത്തെ കളിക്കാത്ത ഡെലിവറികൾ പോലും കളിക്കാൻ ശ്രമിക്കും."- ഗവാസ്‌കർ പറഞ്ഞു.  

ഇപ്പോള്‍ നല്‍കിയ വിശ്രമം കോഹ്‌ലിക്ക് ഗുണകരമാകുമോ എന്ന് കാത്തിരുന്ന് കാണേണ്ടതാണെന്നും ഗവാസ്കര്‍ പറഞ്ഞു. ഇന്ത്യക്കായി 70 സെഞ്ചുറികള്‍ നേടിയിട്ടുള്ള കളിക്കാരനെന്ന നിലയില്‍ അദ്ദേഹം കുറച്ചു കളികളില്‍ തിളങ്ങിയില്ലെങ്കിലും പിടിച്ചു നില്‍ക്കാം. കാരണം എല്ലാ ഫോര്‍മാറ്റിലും എല്ലാ സാഹചര്യങ്ങളിലും റണ്‍സ് നേടിയിട്ടുള്ള കളിക്കാരനാണ് അദ്ദേഹം. അതുകൊണ്ടുതന്നെ കോഹ്‌ലിയുടെ ഫോമിലേക്കുള്ള മടങ്ങിവരവിനായി കുറച്ചുകൂടി ക്ഷമയോടെ കാത്തിരിക്കേണ്ടിവരും- ഗവാസ്കര്‍ കൂട്ടിച്ചേര്‍ത്തു.  

ടി20 ലോകകപ്പടക്കം വരാനിരിക്കെ കോഹ്‌ലിയുടെ ഫോം സെലക്ടര്‍മാര്‍ക്കും വലിയ തലവേദനയാണ്. വരാനിരിക്കുന്ന ഏഷ്യാ കപ്പിലൂടെ ഫോമിലേക്കെത്താനാവാത്ത പക്ഷം കോഹ്‌ലിയെ ടി20 ലോകകപ്പ് ടീമില്‍ നിന്ന് പോലും മാറ്റിനിര്‍ത്താനുള്ള സാധ്യതയുണ്ട്. അത്തരത്തിലുള്ള ആവശ്യങ്ങളും ഇപ്പോള്‍ ഉയരുന്നുണ്ട്. 

Summary-If I had about 20 minutes with Virat Kohli, it might help Says Sunil Gavaskar

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News