42 പന്തിൽ സെഞ്ച്വറിയുമായി സ്റ്റീവൻ സ്മിത്ത്; ബിഗ് ബാഷിൽ സിഡ്‌നി സിക്‌സേഴ്‌സിന് ജയം
മത്സരത്തിനിടെ ബാബർ അസമിന് സിംഗിൾ നിഷേധിച്ച സ്മിത്ത് സ്‌ട്രൈക്കിലെത്തിയ ശേഷം നാല് സിക്‌സർ അടക്കം 32 റൺസാണ് അടിച്ചെടുത്തത്.
സിഡ്‌നി: ബിഗ് ബാഷ് ലീഗിൽ സ്റ്റീവൻ സ്മിത്തിന്റെ ചിറകിലേറി സിഡ്‌നി സിക്‌സേഴ്‌സ്. സിഡ്‌നി തണ്ടർ ഉയർത്തിയ 190 റൺസ് വിജയലക്ഷ്യം 17.2 ഓവറിൽ സിക്‌സേഴ്‌സ് മറികടന്നു. 42 പന്തിൽ 5 ഫോറും ഒൻപത് സിക്‌സറും സഹിതം 100 റൺസ് നേടിയ സ്മിത്തിന്റെ ബാറ്റിങ് കരുത്തിലാണ് വിജയം സ്വന്തമാക്കിയത്. 39 പന്തിൽ 47 റൺസുമായി ബാബർ അസം മികച്ച പിന്തുണ നൽകി.
Sit back, relax and enjoy Steve Smith hitting four sixes in a row at the SCG 😅#GoldenMoment #BBL15 @BKTtires pic.twitter.com/Iob6PX8tYa
— KFC Big Bash League (@BBL) January 16, 2026
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ തണ്ടർ നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 189 റൺസ് പടുത്തുയർത്തിയത്. 65 പന്തിൽ പുറത്താവാതെ 110 റൺസ് നേടിയ ഡേവിഡ് വാർണറാണ് ടീമിന്റെ ബാറ്റിങ് കരുത്തിലാണ് മികച്ച സ്‌കോറിലേക്ക് മുന്നേറിയത്. എന്നാൽ മറുപടി ബാറ്റിങിൽ ആക്രമിച്ചു കളിച്ച സ്മിത്ത് ബാബറിനെ കൂട്ടുപിടിച്ച് സ്‌കോറിങ് ഉയർത്തി. മത്സരത്തിനിടെ ബാബർ അസമിന് സിംഗിൾ നിഷേധിച്ച സ്മിത്ത് ശേഷം സ്ട്രൈക്കിലെത്തി നാല് സിക്‌സർ അടക്കം 32 റൺസാണ് അടിച്ചെടുത്തത്.
ഒന്നാം വിക്കറ്റിൽ ബാബർ അസം-സ്മിത്ത് സഖ്യം 12.1 ഓവറിൽ 141 റൺസാണ് നേടിയത്. എന്നാൽ ബാബർ മടങ്ങിയെങ്കിലും റൺറേറ്റ് ഉയർത്തി ബാറ്റുവീശിയ സ്മിത്ത് സെഞ്ച്വറിയുമായി ടീമിനെ വിജയതീരത്തെത്തിച്ച ശേഷമാണ് മടങ്ങിയത്. ജോഷ് ഫിലിപ്പെ (1), മൊയ്സസ് ഹെന്റിക്വെസ് (6), സാം കറൻ (1) എന്നിവർ നിരാശപ്പെടുത്തിയെങ്കിലം ലാച്ച്ലാൻ ഷോ (13), ജാക്ക് എഡ്വേർഡ്സ് (17) എന്നിവരുടെ ഇന്നിങ്‌സുകളാണ് സിഡ്നിയെ വിജയത്തിലേക്ക് നയിച്ചത്.