'അയാളെ ഉപദ്രവിക്കരുത്'; ഗ്രൗണ്ടിലിറങ്ങിയ ആരാധകനെ സംരക്ഷിച്ച് രോഹിത്- വീഡിയോ

ഇന്ത്യ-പാകിസ്താൻ മത്സരങ്ങൾക്കടക്കം ഭീഷണി നിലനിൽക്കുന്നതിനാൽ അമേരിക്കയിൽ അതീവ സുരക്ഷയാണ് ഇന്ത്യൻ ടീമിനൊരുക്കിയത്.

Update: 2024-06-02 13:40 GMT
Editor : Sharafudheen TK | By : Sports Desk

ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി ബംഗ്ലാദേശിനെതിരെ നടന്ന സന്നാഹ മത്സരത്തിൽ ഇന്ത്യ 60 റൺസിന്റെ ആധികാരിക ജയം സ്വന്തമാക്കിയിരുന്നു. ബാറ്റർമാരും ബോളർമാരും ഒരുപോലെ മികവ്കാട്ടിയ മത്സരം വിശ്വകപ്പിന് മുൻപുള്ള ഇന്ത്യയുടെ യഥാർത്ഥ മുന്നൊരുക്കമായി. മത്സരത്തിനിടെയുണ്ടായ സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായത്.

ഇന്ത്യ ഫീൽഡിങിനിറങ്ങിയ സമയത്ത് സുരക്ഷാ ജീവനക്കാരെ വെട്ടിച്ച് ആരാധകൻ ഗ്രൗണ്ടിലേക്കിറങ്ങി. രോഹിതിന് അരികിലെത്തിയ യുവാവിനെ പിന്നാലെയെത്തിയ ന്യൂയോർക്ക് പൊലീസ് കീഴ്പ്പെടുത്തി. എന്നാൽ ബലം പ്രയോഗിക്കേണ്ടതില്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ പൊലീസിനോട് പറയുന്ന വീഡിയോ ഇതിനകം വൈറലായി. ആരാധകനെ മർദ്ദിക്കരുതെന്നും മൈതാനത്തിന്റെ പുറത്തേക്ക് സമാധാനപരമായി കൊണ്ടുപോകണമെന്നും രോഹിത് പൊലീസിനോട് പറഞ്ഞു.

Advertising
Advertising

ഇന്ത്യ-പാകിസ്താൻ മത്സരങ്ങൾക്കടക്കം ഭീഷണി നിലനിൽക്കുന്നതിനാൽ അമേരിക്കയിൽ അതീവ സുരക്ഷയാണ് ഇന്ത്യൻ ടീമിനൊരുക്കിയത്. നേരത്തെ ഐ.പി.എൽ മത്സരത്തിനിടെ ആരാധകർ സുരക്ഷാ ഭേദിച്ച് ഗ്രൗണ്ടിലിറങ്ങിയിരുന്നു. എന്നാൽ ലോകകപ്പ് വേദിയിൽ ഇത്തരം സംഭവങ്ങൾ അപൂർവ്വമായാണ് സംഭവിക്കാറുള്ളത്. ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പ് ഫൈനലിനിടെ ഫലസ്തീൻ ഐക്യദാർഢ്യ മുദ്രാവാക്യമുയർത്തി ഓസീസ് ആരാധകൻ ഗ്രൗണ്ടിലിറങ്ങിയിരുന്നു.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News