സൗത്താഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് സീരീസിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
റിഷഭ് പന്തും ആകാശ് ദീപും അക്സർ പട്ടേലും ടീമിലേക്ക് തിരിച്ചെത്തി.
നവംബർ 14 ന് തുടങ്ങുന്ന സൗത്താഫ്രിക്കക്ക് എതിരായ ടെസ്റ്റ് പരമ്പരക്കായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ശുഭ്മൻ ഗില്ലാണ് ടീമിനെ നയിക്കുന്നത്. റിഷഭ് പന്തും ആകാശ് ദീപും അക്സർ പട്ടേലും ടീമിലേക്ക് തിരിച്ചെത്തി.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഏറ്റ പരിക്കിനെ തുടർന്ന് റിഷഭ് പന്ത് ആറ് ആഴ്ചയോളമായി വിശ്രമത്തിലായിരുന്നു. സൗത്താഫ്രിക്കക്ക് എതിരായുള്ള ഇന്ത്യ എ ടീമിലാണ് താരം പരിക്കിൽ നിന്ന് മുക്തനായ ശേഷം ഉൾപ്പെട്ടത്. ധ്രുവ് ജുറേലായിരുന്നു താരത്തിന്റെ അഭാവത്തിൽ ടെസ്റ്റ് ടീമിലെ ഒന്നാം വിക്കറ്റ് കീപ്പർ. ഇംഗ്ലണ്ടിന് എതിരായ പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച ആകാശ് ദീപ് ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തി. വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ താരം ടീമിൽ ഉൾപ്പെട്ടിരുന്നില്ല. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ വെച്ചാണ് ആദ്യ മത്സരം. രണ്ട് മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്.