ആരാധകന്റെ മുഖത്ത് നിന്നും ചോരയൊലിപ്പിച്ച് സൗത്തിയുടെ സിക്‌സർ

മത്സരത്തിന്റെ അഞ്ചാം ദിനത്തിലായിരുന്നു ന്യൂസിലാൻഡ് ആരാധകന്റെ മുഖത്ത് നിന്ന് ചോരയൊലിപ്പിച്ച സിക്‌സർ വന്നത്

Update: 2021-06-23 10:16 GMT

ന്യൂസിലാൻഡിന്റെ ടിം സൗത്തി അടിച്ച സിക്‌സർ നേരെ ചെന്ന് പതിച്ചത് ആരാധകന്റെ മുഖത്ത്. പന്ത് പതിച്ചതിന്റെ ആഘാതത്തിൽ ഇദ്ദേഹത്തിന്റെ മുഖത്ത് നിന്ന് രക്തം വാർന്നു. മത്സരത്തിന്റെ അഞ്ചാം ദിനമായ ഇന്നലെയായിരുന്നു ന്യൂസിലാൻഡ് ആരാധകന്റെ മുഖത്ത് നിന്ന് ചോരയൊലിപ്പിച്ച ആ സിക്‌സർ വീണത്.

രവീന്ദ്ര ജഡേജ എറിഞ്ഞ100ാം ഓവറിലെ ആദ്യ പന്തായിരുന്നു ഡീപ് മിഡ് വിക്കറ്റിന് മുകളിലൂടെ സൗത്തി സിക്സര്‍ പറത്തിയത്. എന്നാൽ പന്ത് പിടിക്കാനുള്ള ആരാധകന്റെ ശ്രമം പാളിയപ്പോൾ പന്ത് കൊണ്ടത് മുഖത്തും. ചോരയൊലിച്ച് നിൽക്കുന്ന ഇയാളുടെ ചിത്രം ടിവി സ്‌ക്രീനിലും കാണിച്ചു. പിന്നാലെ സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചു.

Advertising
Advertising

അതിന്റെ തൊട്ടടുത്ത പന്തിൽ സൗത്തിയുടെ വിക്കറ്റ് വീഴ്ത്തിയാണ് ജഡേജ ഇതിന് പ്രതികാരം ചെയ്തത്. അവസാന വിക്കറ്റിലെ കൂട്ടുകെട്ട് ഉൾപ്പെടെ 32 റൺസാണ് ന്യൂസിലാൻഡ് നേടിയത്. ഇതിൽ സൗത്തിയുടെ സംഭാവന നിർണായകമായിരുന്നു.

Tags:    

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News