'പത്ത് ദിവസമെടുത്താണ് അന്ന് ധോണിയെ വിക്കറ്റ് കീപ്പറാക്കണമെന്ന് ഗാംഗുലിയെ പറഞ്ഞ് ബോധ്യപ്പെടുത്തിയത്': കിരണ്‍ മോറെ

2004ലെ ദുലീപ് ട്രോഫിയാണ് രംഗം. അന്നത്തെ ഫൈനലില്‍ ധോണിയെ വിക്കറ്റ് കീപ്പറാക്കണമെന്ന കാര്യം സൗരവ് ഗാംഗുലിയെ പറഞ്ഞ് ബോധ്യപ്പെടുത്താനെടുത്ത കഷ്ടപ്പാടിനെ കുറിച്ചാണ് കിരണ്‍ മോറെ പറയുന്നത്.

Update: 2021-06-03 09:55 GMT
Editor : rishad | By : Web Desk

തന്റേതായ ശൈലിയിലൂടെ ലോക ക്രിക്കറ്റില്‍ ചലനങ്ങളുണ്ടാക്കിയ കളിക്കാരാനാണ് മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിങ് ധോണി. ക്രിക്കറ്റിലേക്കുള്ള ധോണിയുടെ വരവ് എളുപ്പമുള്ളതായിരുന്നില്ലെന്ന് അദ്ദേഹം തന്നെ പലവട്ടം വ്യക്തമാക്കിയതുമാണ്. ഇപ്പോഴിതാ ധോണിയെ സംബന്ധിച്ച് പഴയൊരു കാര്യം മുന്‍ താരവും മുഖ്യസെലക്ടറുമായിരുന്ന കിരണ്‍ മോറെ ഓര്‍ത്തെടുക്കുന്നു. അതില്‍ സൗരവ് ഗാംഗലിയുമുണ്ട്. 

2004ലെ ദുലീപ് ട്രോഫിയാണ് രംഗം. അന്നത്തെ ഫൈനലില്‍ ധോണിയെ വിക്കറ്റ് കീപ്പറാക്കണമെന്ന കാര്യം സൗരവ് ഗാംഗുലിയെ പറഞ്ഞ് ബോധ്യപ്പെടുത്താനെടുത്ത കഷ്ടപ്പാടിനെ കുറിച്ചാണ് കിരണ്‍ മോറെ പറയുന്നത്. 2004ല്‍ ദീപ്ദാസ് ഗുപ്തയ്ക്ക് പകരം ധോണിയെ ഫൈനലില്‍ വിക്കറ്റ് കീപ്പറായി കളിപ്പിക്കണമെന്നായിരുന്നു മോറെ ആവശ്യപ്പെട്ടത്. അന്ന് 22കാരനായ ധോണി ഈസ്റ്റ് സോണിനായി വിക്കറ്റ് കീപ്പറും ഓപ്പണിങ് ബാറ്റ്‌സ്മാനുമായി കളിക്കുന്ന സമയമാണ്. മികച്ച ഫോമിലും.

Advertising
Advertising

'ഞങ്ങള്‍ ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെ തിരയുകയായിരുന്നു. ആറാമതോ ഏഴാമതോ ഇറങ്ങി പെട്ടെന്ന് 40-50 റണ്‍സ് അടിച്ചുകൂട്ടുന്ന ഒരു പവര്‍ ഹിറ്റര്‍ക്കായുള്ള അന്വേഷണം. ആ ഇടയ്ക്കാണ് സഹപ്രവര്‍ത്തകരില്‍ നിന്ന് ധോണിയുടെ വമ്പനടികളെ കുറിച്ച് കേള്‍ക്കുന്നതും അതിന് സാക്ഷിയാകുന്നതും. ഇതോടെ മോറെ നേരേ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഗാംഗുലിയുടെ അടുത്തെത്തി ദുലീപ് ട്രോഫി ഫൈനലില്‍ ധോണിക്ക് ഒരു അവസരം നല്‍കണമെന്ന് ബോധ്യപ്പെടുത്തി.

ഇക്കാര്യത്തില്‍ സൗരവ് ഗാംഗുലിയും ദീപ് ദാസ് ഗുപ്തയുമായി ധാരാളം ചര്‍ച്ച നടത്തി. ദീപ്ദാസ് ഗുപ്തയോട് വിക്കറ്റ് കീപ്പ് ചെയ്യരുതെന്നും ധോണി കീപ്പ് ചെയ്യട്ടേയെന്നും ഗാംഗുലിയേയും സെലക്ടറേയും പറഞ്ഞ് ബോധ്യപ്പെടുത്താന്‍ 10 ദിവസത്തോളമെടുത്തു.'' - മോറെ കൂട്ടിച്ചേര്‍ത്തു. അന്ന് ദുലീപ് ട്രോഫി ഫൈനലിന്റെ ആദ്യ ഇന്നിംഗ്സിൽ ധോണി 21 റൺസ് നേടി. രണ്ടാം ഇന്നിംഗ്സിൽ 47 പന്തിൽ നിന്ന് 60 റൺസ് നേടി. പിന്നീട് കെനിയയിൽ ഒരു ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത്യ എ സ്ക്വാഡിൽ ധോണിയെ ഉൾപ്പെടുത്തുകയും ചെയ്തു. 

Tags:    

Editor - rishad

contributor

By - Web Desk

contributor

Similar News