'ഇത്രയും ബൈക്കുകളോ?': ധോണിയുടെ ബൈക്ക് ശേഖരം കണ്ട് ഞെട്ടി വെങ്കടേഷ് പ്രസാദ്

റാഞ്ചിയിലെ ധോണിയുടെ ഫാംഹൗസിലെത്തിയ വെങ്കടേഷാണ് ഇങ്ങനെയൊരു ശേഖരത്തെപ്പറ്റി പുറത്തറിയിച്ചത്.

Update: 2023-07-19 16:07 GMT
Editor : rishad | By : Web Desk

റാഞ്ചി: ഒരു ഷോറൂമിലെന്ന പോലെയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ കൈവശമുള്ള ബൈക്കുകള്‍. ധോണിയുടെ വാഹനങ്ങളോടുള്ള പ്രേമം നാട്ടില്‍പാട്ടാണ്. ഇതിപ്പോള്‍ പുറത്തറിയാന്‍ കാരണം മുന്‍ ഇന്ത്യന്‍ താരം വെങ്കടേഷ് പ്രസാദ് ആണ്. റാഞ്ചിയിലെ ധോണിയുടെ ഫാംഹൗസിലെത്തിയ വെങ്കടേഷാണ് ഇങ്ങനെയൊരു ശേഖരത്തെപ്പറ്റി പുറത്തറിയിച്ചത്.

ഷോറൂം പോലെയാണ് ധോണിയുടെ ഗ്യാരേജെന്നും അവിടെ കാണാന്‍ സാധിക്കാത്ത വാഹനങ്ങളില്ലെന്നുമാണ് പ്രസാദ് പറയുന്നത്. “ഒരു വ്യക്തിയില്‍ ഞാന്‍ കണ്ട ഏറ്റവും ക്രേസിയായിട്ടുള്ള പാഷനാണിത്. എന്തൊരു കളക്ഷനാണ്. എന്നെ ഇത് ശെരിക്കും ഞെട്ടിച്ചുകളഞ്ഞു,” വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് വെങ്കടേഷ് ട്വിറ്ററില്‍ കുറിച്ചു.“ഇതൊരു ബൈക്ക് ഷോറൂം തന്നെ. ബൈക്കുകളോട് ഇത്രയം ഭ്രാന്തില്ലെങ്കില്‍ ഇങ്ങനെയൊന്ന് സാധ്യമല്ല,” പ്രസാദ് കൂട്ടിച്ചേര്‍ത്തു. ശെരിക്കും ഭ്രാന്ത് തന്നെയാണെന്ന് ധോണിയുടെ ഭാര്യ സാക്ഷി പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.

Advertising
Advertising

വെങ്കിടേഷ് പ്രസാദ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്‍ത വീഡിയോയും അതിലെ കുറിപ്പും ആരാധകര്‍ ഏറ്റെടുത്തു. വിശാലമായ ഗാരേജില്‍ വെങ്കിടേഷ് പ്രസാദിനൊപ്പം മറ്റൊരു ക്രിക്കറ്ററായ സുനിൽ ജോഷിയും ഉണ്ട്. താന്‍ റാഞ്ചിയില്‍ എത്തുന്നത് ആദ്യമായല്ലെന്നും ഇത് നാലാം തവണയാണ് റാഞ്ചി സന്ദര്‍ശിക്കുന്നതെന്നും പക്ഷെ ഈ സ്ഥലം എന്നെ അദ്ഭുതപ്പെടുത്തുന്നുവെന്നും വെങ്കിടേഷ് പ്രസാദ് വീഡിയോയില്‍ ധോണിയുടെ ഭാര്യയോട് പറയുന്നുണ്ട്. 

അതേസമയം ഈ വാഹനങ്ങളെല്ലാം ഇടക്ക് ഓടിക്കാനും ധോണി സമയം കണ്ടെത്താറുണ്ട്. വാഹനങ്ങള്‍ പരിപാലിക്കാനായി പ്രത്യേക ജോലിക്കാരുമുണ്ട്. വളരെ വൃത്തിയോടെ വാഹനങ്ങള്‍ സൂക്ഷിക്കണമെന്ന് നിര്‍ബന്ധമുള്ള ധോണി ഓരോ വാഹനങ്ങളും സൂക്ഷിക്കുന്നതിനായി വലിയൊരു ഗ്യാരേജാണ് വീടിനോട് ചേര്‍ന്ന് തയ്യാറാക്കിയിരിക്കുന്നത്.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News