'വെടിക്കെട്ടുമായി' രോഹൻ; അരുണാചലിനെതിരെ കേരളത്തിന് തകർപ്പൻ ജയം

28 പന്തുകൾ നേരിട്ട രോഹൻ 77 റൺസുമായി പുറത്താകാതെ നിന്നു

Update: 2022-11-13 13:41 GMT
Editor : dibin | By : Web Desk
Advertising

ബെംഗളൂരു: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിൽ അരുണാചൽ പ്രദേശിനെതിരെ കേരളത്തിന് വമ്പൻ വിജയം. 9 വിക്കറ്റിനാണു അരുണാചലിനെ കേരളം തകർത്തുവിട്ടത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ അരുണാചൽ 29.3 ഓവറിൽ 102 റൺസിനു പുറത്തായി. മറുപടി ബാറ്റിങ്ങിൽ 10.3 ഓവറിൽ ഒരു വിക്കറ്റു നഷ്ടത്തിൽ കേരളം വിജയത്തിലെത്തി. മറുപടി ബാറ്റിങ്ങിൽ ഓപ്പണർ രോഹൻ എസ്. കുന്നുമ്മലിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് കേരളത്തെ അനായാസ വിജയത്തിലെത്തിച്ചത്.

അതേസമയം, 96 പന്തുകൾ നേരിട്ട് 59 റൺസെടുത്ത അംരേഷ് രോഹിതാണ് അരുണാചലിന്റെ ടോപ് സ്‌കോറർ. അരുണാചലിന്റെ മറ്റു ബാറ്റർമാർക്കൊന്നും രണ്ടക്കം കടക്കാൻ സാധിച്ചില്ല. കേരളത്തിനായി എൻ. ബേസിൽ നാലു വിക്കറ്റും സിജോമോൻ ജോസഫ് മൂന്നു വിക്കറ്റും വീഴ്ത്തി.

28 പന്തുകൾ നേരിട്ട രോഹൻ 77 റൺസുമായി പുറത്താകാതെ നിന്നു. 13 ഫോറുകളും മൂന്ന് സിക്‌സുമാണ് രോഹൻ ബൗണ്ടറി കടത്തിയത്. ഓപ്പണർ പി. രാഹുൽ 30 പന്തിൽ 26 റൺസെടുത്തു പുറത്തായി. ഹരിയാനയ്‌ക്കെതിരായ കേരളത്തിന്റെ ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. 15ന് ഗോവയുമായാണ് കേരളത്തിന്റെ അടുത്ത പോരാട്ടം.

Tags:    

Writer - dibin

contributor

Editor - dibin

contributor

By - Web Desk

contributor

Similar News