'തകര്‍ത്തടിക്കണം റിങ്കു സിങ് '; യുവ ഫിനിഷര്‍ക്ക് ബാറ്റ് സമ്മാനമായി നല്‍കി കോഹ്‌ലി

തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ റിങ്കുസിങ് കോഹ്ലിക്ക് നന്ദി പറയുകയും ചെയ്തു.

Update: 2024-03-30 14:50 GMT
Editor : Sharafudheen TK | By : Sports Desk

ബെംഗളൂരു: സമീപകാലത്ത് ട്വന്റി20 ടീമില്‍ ഇന്ത്യയുടെ വിശ്വസ്ത ബാറ്റ്‌സ്മാനാണ് റിങ്കു സിങ്. രണ്ട് മാസത്തിന് ശേഷം വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പില്‍ സ്ഥാനംപിടിക്കുമെന്ന് ഉറപ്പിച്ച് പറയാവുന്ന താരം. ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടിയാണ് 26 കാരൻ കളിക്കുന്നത്.

Full View

ഇന്നലെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു-കൊല്‍ക്കത്ത മത്സരത്തിന് ശേഷം റിങ്കു സിങും വിരാട് കോഹ്‌ലിയും തമ്മിലുള്ള സൗഹൃദമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. യുവതാരത്തിന് ബാറ്റ് സമ്മാനമായി നല്‍കിയിരിക്കുകയാണ് വിരാട്. മത്സരശേഷം ഡ്രസിങ് റൂമില്‍ വെച്ചാണ് കോഹ്ലി റിങ്കു സിങ്ങിന് ബാറ്റ് സമ്മാനമായി നല്‍കിയത്. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ റിങ്കുസിങ് കോഹ്ലിക്ക് നന്ദി പറയുകയും ചെയ്തു.

Advertising
Advertising

ഉപദേശങ്ങള്‍ക്കും ബാറ്റിനും നന്ദി എന്ന ക്യാപ്ഷനോടെയാണ് റിങ്കു സ്റ്റോറി പോസ്റ്റ് ചെയ്തത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സോഷ്യല്‍മീഡിയ പേജുകളില്‍ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. 'ഈ ബന്ധമാണ് നമ്മള്‍ കാണാന്‍ ആഗ്രഹിച്ചത്' എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്. റോയല്‍ ചലഞ്ചേഴ്സും വീഡിയോ പങ്കുവെച്ചിരുന്നു. നേരത്തെയും റിങ്കുവിന് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രംഗത്തെത്തിയിരുന്നു.ബെംഗളൂരു ഹോം ഗ്രൗണ്ടായ ചിന്നസ്വാമിയില്‍ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത ഏഴ് വിക്കറ്റിന് ആര്‍സിബിക്കെതിരെ വിജയം സ്വന്തമാക്കിയിരുന്നു.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News