'ഞങ്ങൾക്ക് നേരെയാണ് ക്യാമറയെന്ന് അറിഞ്ഞില്ല'; മകളുടെ ചിത്രത്തിൽ പ്രതികരണവുമായി കോഹ്‌ലിയും അനുഷ്‌കയും

മുമ്പ് പറഞ്ഞിട്ടുള്ള കാരണങ്ങൾ കൊണ്ടുതന്നെ വാമികയുടെ ചിത്രങ്ങൾ പകർത്തുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യരുതെന്ന് അപേക്ഷിക്കുന്നു.'ഇരുവരും ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു

Update: 2022-01-24 12:42 GMT
Editor : Dibin Gopan | By : Web Desk

മകൾ വാമികയുടെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന് ആരാധകരോടും മാധ്യമങ്ങളോടും വീണ്ടും അഭ്യർഥിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌കാ ശർമയും. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിനിടെ വാമികയുടെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ഇതിന്റെ സ്‌ക്രീൻ ഷോട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലായി. ഇതിന് പിന്നാലെയാണ് ഇരുവരുടെയും പ്രതികരണം.

'ഞങ്ങളുടെ മകളുടെ ചിത്രങ്ങൾ സ്റ്റേഡിയത്തിൽവച്ച് പകർത്തുകയും അത് പിന്നീട് വ്യാപകമായി ഷെയർ ചെയ്യപ്പെടുകയും ചെയ്തെന്ന് മനസ്സിലാക്കുന്നു. ഞങ്ങൾക്ക് നേരെയാണ് ക്യാമറ എന്നു അറിഞ്ഞിരുന്നില്ല. അപ്രതീക്ഷിതമായി സംഭവിച്ചതാണ്. ഇക്കാര്യത്തിൽ നേരത്തേയുള്ള അതേ നിലപാട് തന്നെയാണ് ഞങ്ങൾക്ക് ഇപ്പോഴുമുള്ളത്. മുമ്പ് പറഞ്ഞിട്ടുള്ള കാരണങ്ങൾ കൊണ്ടുതന്നെ വാമികയുടെ ചിത്രങ്ങൾ പകർത്തുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യരുതെന്ന് അപേക്ഷിക്കുന്നു.'ഇരുവരും ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു.

Advertising
Advertising

ഞായാറാഴ്ച്ച കേപ്ടൗണിൽ നടന്ന മത്സരം കാണാനാണ് അനുഷ്‌കയും വാമികയും എത്തിയത്.കോഹ്‌ലി അർധസെഞ്ചുറി പൂർത്തിയാക്കിയപ്പോൾ മത്സരത്തിന്റെ ലൈവ് ബ്രോഡ്കാസ്റ്റർ ക്യാമറ അനുഷ്‌കയ്ക്കും മകൾക്കും നേരെ തിരിക്കുകയായിരുന്നു. ഇതോടെ ഹോസ്പിറ്റാലിറ്റി ബോക്സിന്റെ ബാൽക്കണിയിൽ നിന്ന് കൈയടിയോടെ കോഹ്‌ലിയെ അഭിനന്ദിക്കുന്ന അനുഷ്‌കയും മകളും ക്യാമറയിൽ പതിഞ്ഞു. ഇതിന്റെ സ്‌ക്രീൻ ഷോട്ടുകൾ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. ഇതോടെ കോലിയുടെ ആരാധകരും ഇതിനെതിരേ രംഗത്തെത്തി. ആ ചിത്രങ്ങൾ ഡിലീറ്റ് ചെയ്യണമെന്ന് ആരാധകർ അഭ്യർഥിക്കുകയും ചെയ്തു.

മകൾ സോഷ്യൽ മീഡിയ എന്താണെന്ന് മനസ്സിലാക്കുകയും അവളുടേതായ തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്നതുവരേ ചിത്രങ്ങൾ പുറത്തുവിടില്ലെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News