ധോണിയുടെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് ജോൺ സീന: എന്തിനെന്ന് അറിയാതെ ആരാധകർ

മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിങ് ധോണിയുടെതാണ് ചിത്രം. മത്സര ശേഷം കളിക്കാർക്ക് കൈ കൊടുക്കാനായി ഡ്രസിങ് റൂമിൽ നിന്ന് ഇറങ്ങിവരുന്ന ധോണിയുടെ ചിത്രമാണ് കൊടുത്തത്.

Update: 2021-11-14 13:31 GMT
Editor : rishad | By : Web Desk
Advertising

ലോക റെസ്ലിങ് എന്റർടെയ്ൻമെന്റ്(WWE) താരവും ഹോളിവുഡ് സൂപ്പർതാരവുമായ ജോൺ സീന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ ക്രിക്കറ്റ് പ്രേമികൾക്കിടയിലെ പ്രധാന ചർച്ച. ചിത്രം മറ്റാരുടേതുമല്ല, മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിങ് ധോണിയുടെതാണ് ചിത്രം. മത്സര ശേഷം കളിക്കാർക്ക് കൈ കൊടുക്കാനായി ഡ്രസിങ് റൂമിൽ നിന്ന് ഇറങ്ങിവരുന്ന ധോണിയുടെ ചിത്രമാണ് കൊടുത്തത്.

ഇതിൽ അടിക്കുറിപ്പുകളൊന്നും ചേർത്തിട്ടില്ല. ഇതാണ് ആരാധകരെ ചിന്താകുഴപ്പത്തിലാക്കിയത്. ഐസിസി ടി20 ലോകകപ്പിനോട് അനുബന്ധിച്ച് ടീം ഇന്ത്യയുടെ മെന്ററുടെ റോളിലാണ് ധോണി. എന്നാൽ മെന്ററായിട്ടും ടീം ഇന്ത്യ സെമി കാണാതെ പുറത്തായിരുന്നു. അതേസമയം ജോണ് സീന നേരത്തെയും ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. സച്ചിൻ തെണ്ടുൽക്കറുടെയും വിരാട് കോലിയുടെയുമെല്ലാം ചിത്രങ്ങളാണ് ധോണി നേരത്തെ പങ്കുവെച്ചിരുന്നത്.

എന്നാൽ രസകരമായ കമന്റുകളാണ് ചിത്രത്തിന് താഴെ പലരും പങ്കുവെക്കുന്നത്. 'രണ്ടു ഇതിഹാസ താരങ്ങള്‍ ഹാന്‍ഡ് ഷെയ്ക്ക് ചെയ്യുന്നു' എന്നായിരുന്നു ഈ ചിത്രത്തിന് ഒരു ആരാധകന്റെ കമന്റ്. 'എം.എസ്.ഡി മീറ്റിങ് ജെ.സി' എന്നും 'നിങ്ങള്‍ക്ക് അദ്ദേഹത്തെ കാണാന്‍ കഴിയില്ല' എന്നുമെല്ലാം ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും ധോണി വിരമിച്ചത്. ഈ ലോകകപ്പിൽ ടീം ഇന്ത്യയുടെ മെന്ററായി. 2021 ഐപിഎൽ കിരീടം ചെന്നൈ സൂപ്പർകിങ്‌സിന് നേടിക്കൊടുത്തത് ധോണിയുടെ കീഴിലായിരുന്നു. ബാറ്റ് കൊണ്ട് വലിയ അത്ഭുതങ്ങൾ കാണിക്കാൻ ധോണിക്കായില്ലെങ്കിലും ക്യാപ്റ്റനെന്ന നിലയിൽ ധോണിയുടെ പ്രകടനം മികച്ചതായിരുന്നു.

Summary; WWE superstar John Cena shares MS Dhoni's picture from T20 World Cup 2021

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News