'സർവ്വം മെസ്സിമയം'; ലയണൽ മെസ്സിയുടെ ഹാട്രിക്ക് മികവിൽ അർജന്റീനക്ക് തകർപ്പൻ ജയം

അൾജീരിയയെ തകർത്തത് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്

Update: 2026-06-17 03:12 GMT
Editor : Harikrishnan S | By : Sports Desk

കൻസാസ്: അൾജീരിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് നിലവിൽ ചാമ്പ്യന്മാർക്ക് വിജയത്തോടെ തുടക്കം. ലയണൽ മെസ്സിയുടെ ഹാട്രിക്ക് മികവിലാണ് അർജന്റീനയുടെ ജയം. മത്സരത്തിലെ മൂന്ന് ഗോളോടെ 16 ഗോളുകളുമായി ലോകകപ്പിൽ മിറാസ്‌ലാവ് ക്ലൊസെയുടെ റെക്കോർഡിനൊപ്പമെത്താൻ അർജന്റൈൻ നായകന് സാധിച്ചു. 17 ജയങ്ങളുമായി ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ ജയിക്കുന്ന താരമെന്ന റെക്കോർഡിനും ഒപ്പമെത്തി മെസ്സി.

കൻസാസ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തുടക്കം മുതൽ എല്ലാ തരത്തിലും അർജന്റീനയുടെ ആധിപത്യമാണ് കണ്ടത്. ആദ്യ പത്തുമിനിറ്റിൽ രണ്ട് പോസ്റ്റിലും വലകുലുങ്ങി എന്നാൽ രണ്ടും ഓഫ്‌സൈഡ് ആയി. എന്നാൽ അധികലം വൈകാതെ ലയണൽ മെസി തന്നെ അർജന്റീനക്ക് ലീഡുനൽകി. ബോക്സിന് പുറത്ത് 20 വാര അകലെ നിന്ന് ലയണൽ മെസ്സി(17) തുടുത്ത ഷോട്ട് അൾജീരിയ കീപ്പർ ലുക്കാ സിദാനെ മറികടന്ന് വലയിലെത്തി. രണ്ടാം പകുതിയിൽ 60ാം മിനിറ്റിൽ മെസ്സി വീണ്ടും അർജന്റീനയുടെ ലീഡുയർത്തി. ബോക്‌സിന് പുറത്തുനിന്ന് അലക്സിസ് മക്കാലിസ്റ്റർ തൊടുത്ത ഷോട്ട് അൾജീരിയ കീപ്പർ ലുക്കാ സിദാൻ തടഞ്ഞിട്ടെങ്കിലും പന്തിലേക്ക് ഓടിയെത്തിയ മെസ്സി വലകുലുക്കി. പിന്നാലെ 76ാം മിനിറ്റിൽ ബോക്‌സിന് പുറത്തുനിന്ന് വീണ്ടും മെസ്സിയുടെ പ്രഹരം. ഹാട്രിക്കുമായി ലോകകപ്പിലെ എക്കാലത്തെയും ടോപ് സ്‌കോറർ റെക്കോർഡിനൊപ്പമെത്തി. 16 ഗോളുകളുമായി മിറാസ്‌ലാവ് ക്ലൊസെയുടെ റെക്കോർഡിനൊപ്പമാണെത്തിയത്.

ജൂൺ 22ന് ഓസ്ട്രിയക്കെതിരെയാണ് അർജന്റീനയുടെ അടുത്ത മത്സരം. ജോർദാനാണ് അൾജീരിയയുടെ അടുത്ത എതിരാളി

Tags:    

Writer - Harikrishnan S

contributor

Editor - Harikrishnan S

contributor

By - Sports Desk

contributor

Similar News