ഫ്രാൻസ് പ്രതിരോധ താരം പവാർഡിനെ കണ്ടെത്തിയതൊരു ഇന്ത്യക്കാരൻ

പതുച്ചേരിക്കാരനായ ഫുട്‌ബോൾ ഏജന്റ് ജോസഫ് മോഹനാണ് പവാർഡിന്റെ കഴിവ് മനസിലാക്കി ഫുട്‌ബോൾ ലോകത്ത് സധൈര്യം വിഹരിക്കാന്‍ പ്രാപ്തനാക്കിയത്

Update: 2022-11-23 08:45 GMT
Editor : rishad | By : Web Desk
Advertising

ദോഹ: ഫ്രാൻസ് പ്രതിരോധ നിരയിലെ കരുത്തൻ ബെഞ്ചമിൻ പവാർഡിനെ കണ്ടെത്തിയതും ഫുട്‌ബോൾ പഠിപ്പിച്ചതും ഒരു ഇന്ത്യക്കാരൻ. പതുച്ചേരിക്കാരനായ ഫുട്‌ബോൾ ഏജന്റ് ജോസഫ് മോഹനാണ് പവാർഡിന്റെ കഴിവ് മനസിലാക്കി ഫുട്‌ബോൾ ലോകത്ത് സധൈര്യം വിഹരിക്കാന്‍ പ്രാപ്തനാക്കിയത്. നാലാം വയസിൽ ഫ്രാൻസിലേക്ക് കുടിയേറിയതാണ് ജോസഫ്.

പതിനാറാം വയസിലാണ് പവാർഡിനെ ജോസഫ് അറിയുന്നത്. ലില്ലി ജൂനിയർസ് അംഗമായിരുന്നു അന്ന് പവാർഡ്. 2018ൽ ഫ്രാൻസ് ലോകകപ്പ് കിരീടം നേടിയപ്പോൾ പവാർഡ് ടീമിലുണ്ടായിരുന്നു. അന്ന് ട്രോഫിയുമായി ജേസഫ് മോഹനൊപ്പം നിൽക്കുന്ന ചിത്രം തരംഗമായിരുന്നു.

'ആത്മിവിശ്വാസം നഷ്ടപ്പെട്ട നിലയിലാണ് പവാർഡിനെ ആദ്യം കണ്ടതെന്ന് ജോസഫ് മോഹൻ ഓർക്കുന്നു. അദ്ദേഹത്തിന്റെ കുടുംബം ആശങ്കയിലായിരുന്നു. ഒരു മത്സരത്തിൽ മഞ്ഞക്കാർഡ് ലഭിച്ച വേളയിലായിരുന്നു ആ കൂടിക്കാഴ്ച, എന്നാൽ മത്സരത്തിലെ ചില നീക്കങ്ങൾ എന്നെ വല്ലാതെ മോഹിപ്പിച്ചു- മോഹൻ പറഞ്ഞു.

ഒരിക്കൽ നിങ്ങളുടെ മകൻ രാജ്യത്തിനായി കളിക്കുമെന്ന് പവാർഡിന്റെ മാതാപിതാക്കളോട് പറഞ്ഞ കാര്യവും മോഹനൻ വ്യക്തമാക്കുന്നു. ലിലെക്ക് വേണ്ടി അണ്ടർ 17 കളിച്ചിരുന്നു കാലമായിരുന്നു ജോസഫുമായുള്ള കൂടിക്കാഴ്ച. പിന്നീടങ്ങോട്ട് പവാർഡിന്റെ ഉയർച്ചയാണ് കണ്ടത്. ജർമൻ സെക്കൻഡ് ഡിവിഷൻ ക്ലബ്ബായ വിഎഫ്.ബി സ്റ്ററ്റ്ഗാർട്ടിന് നിരയിലെത്തി. അവിടുന്നങ്ങോട്ട് ഫ്രാൻസ് ടീമിലേക്കും.

ലോകകപ്പിലെ പ്രകടനത്തിന് ശേഷം താരത്തെ വമ്പൻ ക്ലബ്ബുകൾ നോട്ടമിട്ടെങ്കിലും ബയോൺ മ്യൂണിച്ചിന്റെ ഓഫിറിലാണ് കരാർ ഒപ്പിട്ടത്. പവാർഡ് ഒരിക്കലും ഒരു പ്രൊഫഷണൽ കളിക്കാരനല്ലെന്നും ഫ്രാൻസ് ടീമൊന്നും സ്വപ്‌നം കാണേണ്ടെന്നും പലരും പറഞ്ഞ കാര്യവും ജോസഫ് ഓർത്തെടുക്കുന്നു. അങ്ങനെയുള്ള  പവാര്‍ഡാണ്  ലോകകപ്പില്‍ ഫ്രാന്‍സ് ജേഴ്സിയണിഞ്ഞ് ലോകകപ്പില്‍ ഒരിക്കല്‍ കൂടി പന്ത് തട്ടിയത്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News