ഖത്തറിലെത്തിയത് ഗോൾഡൻ ബൂട്ടിനല്ല, ലോകകിരീടം നേടാൻ: എംബപ്പെ

ക്വാർട്ടർഫൈനൽ ജയിക്കുക എന്നതാണ് അടുത്ത ലക്ഷ്യമെന്നും എംബപ്പെ

Update: 2022-12-05 09:53 GMT
Editor : rishad | By : Web Desk

ദോഹ: ഗോൾഡൻ ബൂട്ടിനല്ല ലോകകപ്പ് നേടാനാണ് ഖത്തറിലെത്തിയതെന്ന് ഫ്രാൻസ് സൂപ്പർതാരം കിലിയൻ എംബപ്പെ. ക്വാർട്ടർഫൈനൽ ജയിക്കുക എന്നതാണ് അടുത്ത ലക്ഷ്യമെന്നും എംബപ്പെ പറഞ്ഞു. കരുത്തരായ ഇംഗ്ലണ്ടാണ് ക്വാർട്ടറിൽ ഫ്രാൻസിന്റെ എതിരാളി. പോളണ്ടുമായുള്ള മത്സരത്തിന് പിന്നാലെയാണ് എംബാപ്പെ തന്റെ ലക്ഷ്യം വ്യക്തമാക്കിയത്. 

'ഗോള്‍ഡന്‍ ബൂട്ടിനായല്ല, ഈ ലോകകപ്പ് നേടാനാണ് ഞാൻ ഇവിടെ വന്നത്. അതിൽ വിജയിച്ചാൽ തീർച്ചയായും ഞാൻ സന്തോഷവാനായിരിക്കും'- എംബാപ്പെ പറഞ്ഞു. മാധ്യമങ്ങള്‍ക്ക് മുഖംകൊടുക്കുന്നില്ലെന്ന വിമര്‍ശനം എംബാപ്പെക്ക് നേരെ ഉയര്‍ന്നിരുന്നു. ഇതിനോടുള്ള പ്രതികരണവും താരത്തില്‍ നിന്നുണ്ടായി.  'എന്തുകൊണ്ടാണ് ഞാൻ മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടാത്തതെന്ന് ചോദിക്കുന്നുണ്ട്, അതില്‍ വ്യക്തിപരമായി ഒന്നുമില്ല, മാധ്യമപ്രവര്‍ത്തകരോട് ദേഷ്യവുമില്ല, പക്ഷേ ടൂർണമെന്റിലും എന്റെ പ്രകടനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്- താരം വ്യക്തമാക്കി. 

Advertising
Advertising

പോളണ്ടിനെതിരെ ഇരട്ടഗോളുകളുമായി കൈലിയന്‍ എംബപ്പെ മിന്നിയിരുന്നു. ഇതോടെ, എംബപ്പെ അഞ്ചു ഗോളുകളോടെ ഈ ലോകകപ്പിലെ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ മുന്നിലാണ്. നാല് കളികളില്‍ നിന്നാണ് എംബപ്പെ അഞ്ച് ഗോളുകള്‍ അടിച്ചുകയറ്റിത്. കഴിഞ്ഞ ലോകകപ്പില്‍ നാല് ഗോളുകളാണ് താരം സ്‌കോര്‍ ചെയ്തിരുന്നത്. രണ്ട് ലോകകപ്പുകളില്‍ ഫ്രാന്‍സിനായി നാലോ അതില്‍ കൂടുതലോ ഗോള്‍ നേടുന്ന ആദ്യതാരമെന്ന നേട്ടവും എംബപ്പെയ്ക്കാണ്. താരത്തിന്റെ തകര്‍പ്പന്‍ ഫോമില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ് ഫ്രാന്‍സും. 

ചാമ്പ്യന്മാരായി എത്തി മിന്നുന്ന പ്രകടനമാണ് ഫ്രാന്‍സ് ഖത്തര്‍ ലോകകപ്പില്‍ കാഴ്ചവെയ്ക്കുന്നത്. ടീമിന്‍റെ മുന്നേറ്റത്തിൽ ഏറ്റവുമധികം കയ്യടി നേടുന്ന താരവും എംബപ്പെയാണ്. 

 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News