കാമറൂൺ ഗോൾകീപ്പർ ഒനാനയ്‍ക്കെതിരെ ടീം നടപടി; സസ്‌പെൻഷൻ

ഇന്നലെ സെർബിയയ്‌ക്കെതിരായ മത്സരത്തിൽ ഡേവിസ് എപാസിയായിരുന്നു കാമറൂൺ വലകാത്തത്

Update: 2022-11-29 12:06 GMT
Editor : Shaheer | By : Web Desk
Advertising

ദോഹ: സ്വിറ്റ്‌സർലൻഡിനെതിരായ ആദ്യ മത്സരത്തിൽ കാമറൂൺ വല കാത്ത ആൻഡ്രെ ഒനാനയ്ക്ക് സസ്‌പെൻഷൻ. കാമറൂൺ ഫുട്‌ബോൾ ഫെഡറേഷൻ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അച്ചടക്ക നടപടിയുടെ ഭാഗമായാണ് സസ്‌പെഷൻ.

ടീം തന്ത്രവുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് നടപടിയിലേക്ക് നയിച്ചതെന്നാണ് വിവരം. ഇന്നലെ സെർബിയയ്‌ക്കെതിരായ മത്സരത്തിൽ ഡേവിസ് എപാസിയായിരുന്നു കാമറൂൺ ഗോൾകീപ്പർ. മത്സരത്തിൽ 3-3ന് ആഫ്രിക്കൻ സംഘം യൂറോപ്യൻ കരുത്തരെ സെമിയിൽ തളയ്ക്കുകയും ചെയ്തു. ഇന്നലെ പുറത്തുവിട്ട ടീം ലിസ്റ്റിൽ ഒനാനയുടെ പേരുണ്ടായിരുന്നില്ല. ടീമാണ് വ്യക്തികളെക്കാളും പ്രധാനമെന്നായിരുന്നു ഇതേക്കുറിച്ചുള്ള ചോദ്യങ്ങളോട് പരിശീലകൻ റിഗോബെർട്ട് സോങ് പ്രതികരിച്ചത്.

കോച്ച് റിഗോബെർട്ട് സോങ്ങിന്റെ തീരുമാനത്തെ തുടർന്ന് അച്ചടക്ക നടപടികളുടെ ഭാഗമായി ആൻഡ്രെ ഒനാനയെ ടീമിൽനിന്ന് തൽക്കാലത്തേക്ക് സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണെന്ന് കാമറൂൺ ഫുട്‌ബോൾ ഫെഡറേഷൻ വാർത്താകുറിപ്പിൽ അറിയിച്ചു. കോച്ചിനും അദ്ദേഹത്തിന്റെ സ്റ്റാഫിനും ഫെഡറേഷൻ എല്ലാ പിന്തുണയും നൽകുമെന്നും ഫെഡറേഷൻ വ്യക്തമാക്കി.

ദേശീയ ടീമിനകത്ത് ഒത്തൊരുമയും പരസ്പര സഹകരണവും അച്ചടക്കവും ഐക്യവും സംരക്ഷിക്കുകയെന്നതാണ് ഫെഡറേഷന്റെ നയം. അതാണ് കോച്ചും സ്റ്റാഫും നടപ്പാക്കുന്നത്. ടീമിനകത്ത് സമാധാനപരമായ അന്തരീക്ഷം നിലനിർത്താനുള്ള നടപടികൾ തുടരുമെന്നും വാർത്താകുറിപ്പിൽ ഫെഡറേഷൻ വ്യക്തമാക്കി.

ഇന്നലെ നടന്ന കാമറൂൺ-സെർബിയ ആവേശപ്പോരാട്ടം സമനിലയിൽ കലാശിക്കുകയായിരുന്നു. ഇരു ടീമും ഗോളടിക്കാൻ മത്സരിച്ചപ്പോൾ ആറു ഗോളാണ് മത്സരത്തിൽ പിറന്നത്. സമനിലയോടെ രണ്ട് ടീമുകളും പ്രീക്വാർട്ടർ സാധ്യതകൾ നിലനിർത്തി. നിലവിൽ ഗ്രൂപ്പ് ജിയിൽ ഒരു പോയിന്റുമായി കാമറൂൺ മൂന്നാം സ്ഥാനത്താണുള്ളത്. പ്രീക്വാർട്ടർ കടക്കണമെങ്കിൽ വെള്ളിയാഴ്ച ബ്രസീലിനെതിരെ നടക്കുന്ന അവസാന മത്സരത്തിൽ ജയം അനിവാര്യമാണ്.

Summary: FIFA World Cup 2022: Cameroon keeper Andre Onana suspended for 'disciplinary reasons

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News