ബെൻസേമ മടങ്ങിവരില്ല; റീയൂനിയനിൽ അവധിക്കാലം ആഘോഷിച്ച് താരം

ഖത്തറിൽ പരിശീലനത്തിനിടെ പരിക്കേറ്റാണ് ബെൻസേമ ടീമിൽനിന്ന് പുറത്തായത്

Update: 2022-12-01 17:10 GMT
Editor : Shaheer | By : Web Desk

ദോഹ: പ്രമുഖ താരങ്ങളുടെ പരിക്കിനിടെ ഫ്രഞ്ച് സംഘത്തിന് ആശ്വാസമായി സൂപ്പർ താരം കരീം ബെൻസേമ തിരിച്ചെത്തുമെന്ന റിപ്പോർട്ടുകൾ അസ്ഥാനത്ത്. ഇന്ത്യൻ മഹാസമുദ്രത്തിലെ ഫ്രഞ്ച് ദ്വീപായ റീയൂനിയനിൽ അവധിക്കാലം ആഘോഷിക്കുകയാണ് റയൽ മാഡ്രിഡ് താരം.

ദ്വീപിൽനിന്നുള്ള താരത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. മകള്‍ക്കൊപ്പമുള്ള വിഡിയോ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. കുടുംബത്തോടൊപ്പമാണ് ബെൻസേമ റീയൂനിയനിലെത്തിയത്. ഒരാഴ്ചക്കാലം താരം ദ്വീപിലുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇതിനുശേഷം സ്‌പെയിനിലേക്ക് പരിശീലനത്തിനായി പുറപ്പെടും.

Advertising
Advertising

ഖത്തറിൽ പരിശീലനത്തിനിടെ പരിക്കേറ്റാണ് ബെൻസേമ ടീമിൽനിന്ന് പുറത്തായത്. ഇതിനുശേഷം നാട്ടിലേക്ക് തിരിച്ചിരുന്നു. എന്നാൽ, പ്രതീക്ഷിച്ചതിനും വേഗത്തിൽ പരിക്കിൽനിന്ന് മുക്തനായി താരം ഉടൻ തിരിച്ചെത്തുമെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുണ്ടായിരുന്നു.

Full View

ബാലൻ ദ്യോർ പുരസ്‌കാര നിറവിൽ ലോകകപ്പിനെത്തിയ ബെൻസേമയ്ക്ക് പരിശീലനത്തിനിടെ കാൽ തുടക്കായിരുന്നു പരിക്കേറ്റത്. ഇടത്തേതുടയിലെ പരിക്ക് ഗുരുതരമാണെന്നായിരുന്നു റിപ്പോർട്ട്. ഇതേതുടർന്ന് ഡോക്ടർമാർ താരത്തിന് മൂന്നാഴ്ചത്തെ വിശ്രമം അനുവദിച്ചിരുന്നു.

Summary: Karim Benzema's World Cup appears over as he lands on Indian Ocean island for week-long holiday

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News