മെസ്സിയോ മറഡോണയോ, ആരാണ് കേമൻ?; കണക്കുകൾ പറയുന്നത് ഇങ്ങനെ

ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡും മെസ്സിയുടെ പേരിലാണ്. ജർമൻ താരമായിരുന്ന ലോത്തർ മത്തൗസിന്റെ റെക്കോർഡാണ് മെസ്സി മറികടന്നത്.

Update: 2022-12-19 03:07 GMT

ദോഹ: അർജന്റീന ലോക ഫുട്‌ബോളിന് നൽകിയ രണ്ട് ഇതിഹാസങ്ങളാണ് മെസ്സിയും മറഡോണയും. ഇവരിൽ ആരാണ് കേമനെന്ന ചോദ്യം പലപ്പോഴും ഉയരാറുണ്ട്. പല കണക്കുകളിലും മെസ്സി മറഡോണയെക്കാൾ മുന്നിലാണെങ്കിലും ലോക കിരീടം നേടാനായില്ല എന്നത് മെസ്സിയുടെ വലിയ കുറവായാണ് വിലയിരുത്തപ്പെടാറുള്ളത്. ലുസൈൽ സ്റ്റേഡിയത്തിൽവെച്ച് അതും ഒടുവിൽ മെസ്സി തിരുത്തിയിരിക്കുകയാണ്.

മറഡോണ 91 മത്സരങ്ങളാണ് അർജന്റീനക്കായി കളിച്ചതെങ്കിൽ മെസ്സി 172 മത്സരങ്ങളിൽ ദേശീയ ടീമിനായി കളത്തിലിറങ്ങിയിട്ടുണ്ട്. ലോകകപ്പിൽ മറഡോണ അർജന്റീനക്കായി 21 മത്സരങ്ങൾ കളിച്ചപ്പോൾ മെസ്സി 26 മത്സരങ്ങൾ കളിച്ചു.

Advertising
Advertising

ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡും മെസ്സിയുടെ പേരിലാണ്. ജർമൻ താരമായിരുന്ന ലോത്തർ മത്തൗസിന്റെ റെക്കോർഡാണ് മെസ്സി മറികടന്നത്. 25 ലോകകപ്പ് മത്സരങ്ങളാണ് മത്തൗസ് കളിച്ചത്.

അർജന്റീനക്കായി ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡും മെസ്സിയുടെ പേരിലാണ്. 13 ഗോളുകളാണ് മെസ്സി നേടിയത്. എട്ട് ഗോളുകളാണ് മറഡോണയുടെ പേരിലുള്ളത്. മെസ്സി രാജ്യത്തിനായി ആകെ 97 ഗോളുകൾ നേടിയപ്പോൾ 34 ഗോളുകളാണ് മറഡോണയുടെ സമ്പാദ്യം.

മറഡോണ:

ആകെ കളിച്ച മത്സരങ്ങൾ-91

ഗോളുകൾ-34

മറഡോണയുടെ ലോകകപ്പ് പ്രകടനം:

ആകെ മത്സരങ്ങൾ-21

ഗോളുകൾ-8

അസിസ്റ്റുകൾ-8

ലയണൽ മെസ്സി:

ആകെ മത്സരങ്ങൾ-172

ഗോളുകൾ-98

മെസ്സിയുടെ ലോകകപ്പ് പ്രകടനം:

ആകെ മത്സരങ്ങൾ-26

ഗോളുകൾ-13

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News