'അവിടെ ഭയങ്കര ചൂടാ..അത് തന്നെയാ..''; അർജന്റീനയുടെ തോൽവിയിൽ എം.എം മണി

'മെസി കൂടുതല്‍ കരുത്തോടെ തിരിച്ചുവരും'

Update: 2022-11-23 09:03 GMT
Editor : ലിസി. പി | By : Web Desk

ഇടുക്കി: അർജന്റീന തോറ്റതിൽ അതിയായ ദുഃഖമുണ്ടമെന്ന് എം.എം മണി എം.എൽ.എ.ടീം കൂടുതൽ കരുത്തോടെ തിരിച്ചുവരുമെന്നും മണി പറഞ്ഞു. എന്നാൽ അർജൻീനയുടെ തോൽവിക്ക് കാരണം ഖത്തറിലെ ചൂടാണെന്നും പകുതി കളിച്ചപ്പോഴേക്കും കളിക്കാരൊക്കെ ക്ഷീണിച്ചെന്നും മണി പറയുന്നു. 'മെസി കൂടുതൽ കരുത്തോടെ തിരിച്ചുവരട്ടെ. ജയിച്ചവരെ അഭിനന്ദിക്കുന്നു.എന്നാൽ താനിപ്പോഴും അർജന്റീനയുടെ ആരാധകൻ തന്നെയാണെന്നും മണി മാധ്യമങ്ങളോട് പറഞ്ഞു.

ലുസെയ്ൽ സ്റ്റേഡിയത്തിൽ ആരാധക ലക്ഷങ്ങളെ കണ്ണീരിലാഴ്ത്തിയാണ് സൗദി അറേബ്യ അർജന്റീനക്കെതിരെ ഐതിഹാസിക വിജയംനേടിയത്. ആദ്യ പകുതിയിൽ ലയണൽ മെസ്സി നേടിയ പെനൽറ്റി ഗോളിൽ പിന്നിലായിരുന്ന സൗദി രണ്ടാം പകുതിയുടെ തുടക്കത്തിൽത്തന്നെ അഞ്ച് മിനിറ്റിനിടെ രണ്ടു ഗോൾ തിരിച്ചടിച്ചാണ് വിജയം സ്വന്തമാക്കിയത്.

Advertising
Advertising

രണ്ടാം പകുതിയിൽ 48-ാം മിനിറ്റിലാണ് അർജൻറീനയെ വിറപ്പിച്ച് സൗദി താരം സാലിഹ് അൽ ശെഹ്രിയുടെ ഗോൾ പിറന്നത്.53-ാം മിനിറ്റിൽ സലിം അൽ ദൗസറി രണ്ടാം ഗോളും അടിച്ചു. ഇതോടെ മത്സരത്തിൽ സൗദി ഒരു ഗോളിന്റെ ലീഡ് നേടി (2-1). തുടർന്ന് അർജൻറീനയെ വിറപ്പിക്കുന്ന പ്രകടനമായിരുന്നു സൗദി പുറത്തെടുത്തത്. അധികസമയം വരെ മത്സരം മുറുകിയിട്ടും അർജൻറീനയ്ക്ക് ലീഡ് തിരിച്ചുപിടിക്കാനായില്ല. ഒടുവിൽ ലോകകപ്പിലെ ആദ്യ അട്ടിമറി വിജയവും സൗദി നേടി.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News