ഔനാഹിക്ക് ഇരട്ടഗോൾ; കാനഡയെ മറികടന്ന് മൊറോക്കോ ക്വാർട്ടറിൽ
ഹ്യൂസ്റ്റൺ: അസദീൻ ഔനാഹിയുടെ ഇരട്ടഗോൾ മികവിൽ കാനഡയെ മറികടന്ന് മൊറോക്കോ ക്വാട്ടർ ഫൈനലിലേക്ക് മുന്നേറി. റഹീമിയാണ് മൊറോക്കോയുടെ മൂന്നാം ഗോൾ നേടിയത്. ലോകകപ്പിൽ നിന്ന് പുറത്താകുന്ന ആദ്യ ആതിഥേയ രാജ്യമായി കാനഡ. സ്റ്റാർ പ്ലെയർ ഇസ്മായിൽ സൈബാരിക്ക് പരിക്ക്.
ഹ്യൂസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മൊറോക്കോ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് കാനഡയെ പരാജയപ്പെടുത്തിയത്. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം 50 മിനിറ്റിലാണ് മൊറോക്കോ ബ്രേക്ക് ത്രൂ ഗോൾ നേടിയത്. അഷ്‌റഫ് ഹക്കീമിയുടെ അസിസ്റ്റിൽ നിന്നാണ് ഔനാഹി ഗോൾ നേടിയത്. തുടർന്നും മൊറോക്കോ ആക്രമിച്ച് കളിച്ചെങ്കിലും 82 മിനിറ്റിലാണ് കൗണ്ടർ അറ്റാക്കിലൂടെ വീണ്ടും ഔനാഹി തന്നെയാണ് മൊറോക്കോയുടെ ലീഡുയർത്തിയത്. ഇഞ്ചുറി ടൈമിൽ റഹീമിയയും ലക്‌ഷ്യം കണ്ടതോടെ മത്സരം ആധികാരികമായി മോർറോക്കൊ കൈപിടിയിലാക്കി.
ഫ്രാൻസ് പരാഗ്വേ മത്സരത്തിലെ വിജയിയാണ് മൊറോക്കോയുടെ അടുത്ത എതിരാളികൾ.