കാഫ നാഷൻസ് കപ്പ്: കിർഗിസ്താനെതിരെ ബ്ലാസ്‌റ്റേഴ്‌സ് മോഡലിൽ കളി നിർത്തി അഫ്ഗാൻ

അഫ്ഗാനിസ്ഥാൻ ഹെഡ് കോച്ച് അബ്ദുല്ലാഹി അൽ മുതയ്‌രി തന്റെ കളിക്കാരെ തിരിച്ചുവിളിക്കുകയായിരുന്നു

Update: 2023-06-10 19:19 GMT
Advertising

കാഫ നാഷൻസ് കപ്പിൽ കേരള ബ്ലാസ്‌റ്റേഴ്‌സ് മോഡലിലൊരു കളി നിർത്തൽ. കിർഗിസ്താനെതിരെയുള്ള മത്സരത്തിനിടെ അഫ്ഗാനിസ്ഥാൻ ഹെഡ് കോച്ച് അബ്ദുല്ലാഹി അൽ മുതയ്‌രി തന്റെ കളിക്കാരെ തിരിച്ചുവിളിക്കുകയായിരുന്നു. അവസാന മിനിട്ടിൽ കിർഗിസ്താന്‌ ഗോൾ അനുവദിച്ചതിൽ പ്രതിഷേധിച്ചായിരുന്നു ടീം കളിക്കളം വിട്ടത്. 97ാം മിനിട്ടിൽ ഗോളടിക്കും മുമ്പ് ഹാൻഡ് ബോളായെന്നാണ് അഫ്ഗാൻ ടീം വാദിച്ചത്. എന്നാൽ റഫറി അനുവദിച്ചില്ല. ഒരു ഗോളിന് കിർഗിസ്ഥാൻ വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.

Full View

ടീം ഒരുങ്ങും മുമ്പേ സുനിൽ ഛേത്രി ഫ്രീക്ക് ഗോളടിച്ചതിനെ തുടർന്ന് ഐ.എസ്.എല്ലിൽ ബംഗളൂരൂ എഫ്.സിക്കെതിരെ എലിമിനേറ്റർ പോരാട്ടത്തിൽ ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഇവാൻ വുകുമനോവിച്ച് തന്റെ താരങ്ങളെ തിരിച്ചുവിളിച്ചിരുന്നു. തുടർന്ന് ടീമിന് അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ നാല് കോടി രൂപ പിഴ ചുമത്തിയിരുന്നു. ഇതിനുപുറമെ വുകുമനോവിച്ചിന് 10 കളികളിൽനിന്ന് വിലക്കും അഞ്ചു ലക്ഷം രൂപ പിഴയുമിട്ടു. തുടർന്ന് പിഴ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ക്ലബ് അധികൃതർ ഫെഡറേഷനെ സമീപിച്ചിരുന്നു. എന്നാൽ, പിഴയിൽ ഇളവ് വരുത്താൻ ഫുട്‌ബോൾ ഫെഡറേഷൻ കൂട്ടാക്കിയില്ല.

Afghanistan head coach Abdullahi Al Mutairi recalled his players during CAFA Nations Cup match against Kyrgyzstan.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News