ബാഴ്‌സലോണക്ക് സെവിയ്യ ഷോക്ക്; ലാലിഗയിൽ വമ്പൻ തോൽവി, 4-1
സീസണിൽ കറ്റാലൻ സംഘത്തിന്റെ ആദ്യ തോൽവിയാണിത്.
മാഡ്രിഡ്: ലാലിഗയിൽ ബാഴ്‌സലോണക്ക് വമ്പൻ തോൽവി. ഒന്നിനെതിരെ നാല് ഗോളുകൾക്ക് സ്വന്തം തട്ടകത്തിൽ സെവിയ്യയാണ് കറ്റാലൻ സംഘത്തെ കീഴടക്കിയത്. സെവിയ്യക്കായി അലക്‌സിസ് സാഞ്ചസ്(13), ഇസാക് റൊമേരോ(36), ജോസ് കറമോന(90), അകോർ ആദംസ്(90+6) എന്നിവർ ലക്ഷ്യംകണ്ടു. ബാഴ്‌സക്കായി മാർക്കസ് റാഷ്‌ഫോഡ്(45+7) ആശ്വാസ ഗോൾ കണ്ടെത്തി. പരിക്കിനെ തുടർന്ന ലമീൻ യമാലില്ലാതെയാണ് സന്ദർശകർ ഇറങ്ങിയത്. സീസണിൽ ക്ലബിന്റെ ആദ്യ തോൽവിയാണിത്.
FOUR GOALS.
— Sevilla FC (@SevillaFC_ENG) October 5, 2025
THREE POINTS.
WHAT A WIN. #SevillaBarça pic.twitter.com/TOLCf6G43F
പന്തടക്കത്തിലും ലക്ഷ്യത്തിലേക്ക് ഷോട്ടുതിർക്കുന്നതിലും ബാഴ്‌സയാണ് മുന്നിലെങ്കിലും അവസരങ്ങൾ കൃത്യമായി ഗോളാക്കി സെവിയ്യ വിജയം പിടിക്കുകയായിരുന്നു. തോൽവിയോടെ ബാഴ്‌സ പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് തുടരുന്നു. 21 പോയന്റുമായി റയൽ മാഡ്രിഡാണ് പട്ടികയിൽ ഒന്നാമത്.