'ലക്ഷക്കണക്കിന് പേര്‍ക്ക് എന്നും പ്രചോദനം, വിട എന്ന വാക്ക് മതിയാകില്ല...': റൊണാള്‍ഡോ

'നിങ്ങൾ എന്നോട് കാണിച്ച സ്നേഹം വിദൂരതയിലായിരിക്കുമ്പോള്‍ പോലും ഓരോ നിമിഷത്തിലും പ്രതിഫലിപ്പിച്ചു'

Update: 2022-12-30 05:20 GMT
Advertising

ഇതിഹാസതാരം പെലെയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കുകയാണ് ഫുട്ബോള്‍ ലോകം. മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മര്‍ തുടങ്ങി നിരവധി താരങ്ങള്‍ പെലെയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു. പെലെയ്ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചാണ് മെസി അദ്ദേഹത്തിന് നിത്യശാന്തി നേര്‍ന്നത്.

ക്രിസ്റ്റ്യാനോ റൊണാൾഡോയും ബ്രസീൽ ഇതിഹാസത്തിനൊപ്പമുള്ള ഫോട്ടോയ്‌ക്കൊപ്പം ഇൻസ്റ്റഗ്രാമിൽ അന്ത്യാഞ്ജലി അർപ്പിച്ചു- "എല്ലാ ബ്രസീലുകാരെയും പ്രത്യേകിച്ച് എഡ്‌സൺ അരാന്‍റേസ് ഡോ നാസിമെന്‍റോയുടെ കുടുംബത്തിനെയും അനുശോചനം അറിയിക്കുന്നു. ഫുട്ബോൾ ലോകം ഇപ്പോള്‍ അനുഭവിക്കുന്ന വേദന പ്രകടിപ്പിക്കാൻ വിട എന്ന വാക്ക് മതിയാകില്ല. ലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചയാള്‍. ഇന്നലെയും ഇന്നും എന്നെന്നേക്കുമായി പാഠപുസ്തകം. നിങ്ങൾ എന്നോട് കാണിച്ച സ്നേഹം വിദൂരതയിലായിരിക്കുമ്പോള്‍ പോലും ഓരോ നിമിഷത്തിലും പ്രതിഫലിച്ചു. കിങ് പെലെയ്ക്ക് നിത്യശാന്തി നേരുന്നു".

ഖത്തര്‍ ലോകകപ്പിന്‍റെ ക്വാര്‍ട്ടറില്‍ മൊറോക്കോയോട് തോറ്റ് പുറത്തായതിന് പിന്നാലെ വേദന പങ്കുവെച്ച റൊണാള്‍ഡോയ്ക്ക് പെലെ മറുപടി നല്‍കിയിരുന്നു. ഞങ്ങള്‍ക്ക് പുഞ്ചിരി സമ്മാനിച്ച സുഹൃത്തിന് നന്ദിയെന്നാണ് പെലെ പ്രതികരിച്ചത്. 

പെലെ ഫുട്‌ബോളിനെ കലയാക്കി മാറ്റിയെന്ന് ബ്രസീല്‍ താരം നെയ്‌മർ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു- "പെലെയ്ക്ക് മുന്‍പ് 10 എന്നത് ഒരു നമ്പർ മാത്രമായിരുന്നു. എന്നാൽ ആ മനോഹരമായ വാചകം അപൂർണമാണ്. പെലെയ്ക്ക് മുമ്പ് ഫുട്ബോൾ ഒരു കായിക ഇനമായിരുന്നുവെന്ന് ഞാൻ പറയും. പെലെ ഫുട്ബോളിനെ കലയാക്കി, വിനോദമാക്കി മാറ്റി. ഫുട്ബോളിനും ബ്രസീലിനും അന്തസ്സ് ലഭിച്ചു. രാജാവിന് നന്ദി. അദ്ദേഹം പോയി. പക്ഷേ ആ മാന്ത്രികത നിലനിൽക്കും. പെലെ അനശ്വരനാണ്" 

കുടലിലെ അർബുദത്തെ തുടർന്ന്​ ആരോഗ്യനില മോശമായതിനാൽ ഒരു മാസത്തിലേറെയായി ആശുപത്രിയിലായിരുന്നു 82കാരനായ പെലെ. സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയിലായിരുന്നു അന്ത്യം.

Summary- Christiano Ronaldo and Messi paid tribute to Pele

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News