എന്ന് വിരമിക്കും? ചോദ്യം ഇഷ്ടപ്പെടാത്തതിന് പ്രതികരണം അവസാനിപ്പിച്ച് ഗാരെത് ബെയില്‍

യൂറോകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ഡെന്മാര്‍ക്കിനോട് തോറ്റ് പുറത്തായതിന് പിന്നാലെയായിരുന്നു വിരമിക്കല്‍ സംബന്ധിച്ച ചോദ്യം ഉയര്‍ന്നത്.

Update: 2021-06-27 07:52 GMT
Editor : rishad | By : Web Desk

വിരമിക്കല്‍ വാര്‍ത്തകളോട് പ്രതികരിക്കാതെ ഗാരത് ബെയില്‍. യൂറോകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ഡെന്മാര്‍ക്കിനോട് തോറ്റ് പുറത്തായതിന് പിന്നാലെയായിരുന്നു വിരമിക്കല്‍ സംബന്ധിച്ച ചോദ്യം ഉയര്‍ന്നത്. യൂറോ കപ്പിന് ശേഷം ഗാരത് ബെയില്‍ ഫുട്ബോളിനോട് വിടപറഞ്ഞേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

റയല്‍ മഡ്രിഡിന്റെ താരമായ ബെയില്‍, ഇക്കഴിഞ്ഞ സീസണില്‍ തന്റെ പഴയ തട്ടകമായ ടോട്ടനം ഹോട്സ്പറിലാണ് കളിച്ചത്. ടീമിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ലെങ്കിലും വെയില്‍സ് താരം 16 തവണ വലകുലുക്കി. ലീഗിലെ അവസാന മത്സരത്തില്‍ രണ്ട് ഗോളുകള്‍ സ്കോര്‍ ചെയ്യാനും സാധിച്ചു.

Advertising
Advertising

എന്നാല്‍ യൂറോകപ്പില്‍ താരത്തിന്റെ പ്രകടനം മികച്ചതായിരുന്നില്ല. പ്രീക്വാര്‍ട്ടറില്‍ എണ്ണം പറഞ്ഞ നാല് ഗോളുകള്‍ ഡെന്മാര്‍ക്ക് വലയിലെത്തിച്ചപ്പോള്‍ ബെയിലിനും വെയില്‍സിനും മറുപടി നല്‍കാനായില്ല. പലപ്പോഴും ലക്ഷ്യം പിഴക്കുന്നതായും കണ്ടു. ഇതിനിടെയായിരുന്നു വിരമിക്കല്‍ സംബന്ധിച്ച ചോദ്യവും ഒന്നും പറയാതെയുള്ള താരത്തിന്റെ പോക്കും. 

Tags:    

Editor - rishad

contributor

By - Web Desk

contributor

Similar News