അടിച്ചത് 93 ഗോൾ, വഴങ്ങിയത് പൂജ്യം; കേരള വനിതാ ലീഗ് സ്വന്തമാക്കി ഗോകുലം

ഒരു മത്സരം ബാക്കി നിൽക്കെയാണ് ടീം ചാമ്പ്യൻ പട്ടം സ്വന്തമാക്കിയത്

Update: 2022-01-19 07:03 GMT
Editor : abs | By : abs

കേരള വനിതാ ലീഗ് 2021-22 ചാമ്പ്യൻ പട്ടം സ്വന്തമാക്കി ഗോകുലം കേരള. ഒമ്പതു കളിയിൽ ഒമ്പതും ജയിച്ചാണ് ഗോകുലം കിരീടനേട്ടം കൈവരിച്ചത്. ആകെ 93 ഗോളാണ് ടീം അടിച്ചുകൂട്ടിയത്. ഒരു ഗോൾ പോലും വഴങ്ങിയില്ല. ഒമ്പത് മത്സരത്തിൽ നിന്ന് 27 പോയിന്റാണ് ടീമിന്റെ സമ്പാദ്യം. ഒരു മത്സരം ബാക്കി നിൽക്കെയാണ് ക്ലബ് ചാമ്പ്യൻ പട്ടം സ്വന്തമാക്കിയത്.

അവസാന കളിയിൽ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് ഡോൺ ബോസ്‌കോയെയാണ് ഗോകുലം പരാജയപ്പെടുത്തിയത്. ടീമിനായി ഘാന താരം എൽഷദായ് രണ്ടു ഗോളും മാനസ ഒരു ഗോളും നേടി. തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിലായിരുന്നു ടൂർണമെന്റ്. 

Advertising
Advertising

ആന്റണി ആൻഡ്ര്യൂസിന്റെ പരിശീലനത്തിലാണ് ടീം ലീഗിനിറങ്ങിയത്. ഏഴു വർഷത്തിന് ശേഷമാണ് ഇത്തവണ വനിതാ ഫുട്‌ബോൾ ലീഗ് കെഎഫ്എ സംഘടിപ്പിച്ചത്.

Tags:    

Writer - abs

contributor

Editor - abs

contributor

By - abs

contributor

Similar News