'ഒരിക്കലും മറക്കാനാകില്ല, ഏറ്റവും വലിയ സ്വപ്‌നം യാഥാർഥ്യമായ വർഷം'- പുതുവത്സര ആശംസകളുമായി മെസി

കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും മെസി പങ്കുവെച്ചു

Update: 2023-01-01 02:32 GMT

ലോകമെമ്പാടുമുള്ള ആരാധകർക്ക് പുതുവത്സരാശംസകൾ നേർന്ന് അർജന്‍റീന ക്യാപ്റ്റൻ ലയണൽ മെസി. ജീവിതത്തിലെ എറ്റവും വലിയ സ്വപ്‌നം യാഥാർഥ്യമായ വർഷമാണ് കടന്നുപോയതെന്നും തന്നെ പിന്തുണച്ച കുടുംബത്തിനും സുഹൃത്തുക്കൾക്കുമെല്ലാം നന്ദി അറിയിക്കുന്നതായും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും മെസി പങ്കുവെച്ചു.

ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത വർഷമാണ് കടന്നു പോയത്. സ്വപ്‌നം യാഥാർഥ്യമായ വർഷമായിരുന്നു 2022. അത് ഞാൻ എന്റെ കുടുംബത്തോടൊപ്പം ചെലവഴിച്ചില്ലെങ്കിൽ അതിനൊരു വിലയുണ്ടാവില്ല. കുടുംബത്തെ പോലെ തന്നെ എന്നെ എല്ലായിപ്പോഴും പിന്തുണക്കുകയും എന്റെ ഓരോ വീഴ്ചയിലും വീണ്ടും എഴുന്നേൽക്കാൻ പ്രേരിപ്പിക്കുകയും ചെയ്ത സുഹൃത്തുക്കളെയുമെല്ലാം ഈ ഘട്ടത്തിൽ ഓർക്കുന്നു. ഒരുപാട് രാജ്യങ്ങളിൽ നിന്നുള്ളവരുടെ സ്‌നേഹം എനിക്ക് ലഭിച്ചു. എല്ലാവർക്കും പുതിയവർഷം സന്തോഷമായിരിക്കട്ടെ എന്ന് ആശംസിക്കുന്നു- മെസി ഫേസ്ബുക്കിൽ കുറിച്ചു.

Advertising
Advertising
Full View
Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News