'മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയുമല്ല, നിലവിൽ സലാഹാണ് മികച്ച ഫുട്ബോളര്‍': റോബി സാവേജ്‌

ലിവർപൂളിന്റെ ഈജിപ്ത് താരം മുഹമ്മദ് സലാഹാണ് മികച്ച ഫുട്‌ബോളറെന്നാണ് സാവേജ് പറയുന്നത്. പ്രീമിയർ ലീഗിലെ ഇപ്പോഴത്തെ ഫോം നോക്കുകയാണെങ്കിൽ സലാഹാണ് മികച്ച ഫു്ടബോളറെന്നാണ് സാവേജ് പറയുന്നത്.

Update: 2021-10-10 11:21 GMT

ഫുട്‌ബോൾ ലോകത്തെ മികച്ചവനാര് എന്ന ചോദ്യത്തിന് അർജന്റീനൻ ഇതിഹാസം ലയണൽ മെസി, പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരുടെ പേരുകളാണ് പൊതുവെ പറയാറ്. ഈ രണ്ട് പേരെ ചുറ്റിപ്പറ്റിയാണ് ഇന്നും ഫുട്‌ബോൾ ചലിക്കുന്നത്. ഇതിനിടയിലേക്ക് ബ്രസീലിയൻ താരം നെയ്മറിന്റെയും ഫ്രാൻസിന്റെ കിലിയൻ എംബാപ്പയുടെയും പേരുകൾ ഉയരുമെങ്കിലും പൊതുവെ മറ്റു പേരുകൾ പറഞ്ഞുകേൾക്കാറില്ല.

എന്നാൽ നിലവിൽ മികച്ച ഫുട്‌ബോളർ ആരെന്ന ചോദ്യത്തിന് വ്യത്യസ്തമായൊരു ഉത്തരം നൽകിയിരിക്കുകയാണ് മുൻ വെയിൽസ് താരം റോബി സാവേജ്. ലിവർപൂളിന്റെ ഈജിപ്ത് താരം മുഹമ്മദ് സലാഹാണ് മികച്ച ഫുട്‌ബോളറെന്നാണ് സാവേജ് പറയുന്നത്. പ്രീമിയർ ലീഗിലെ ഇപ്പോഴത്തെ ഫോം നോക്കുകയാണെങ്കിൽ സലാഹാണ് മികച്ച ഫു്ടബോളറെന്നാണ് സാവേജ് പറയുന്നത്.

Advertising
Advertising

'ഫോർവേഡ് ഏരിയയിൽ ടീമിനെ തെരഞ്ഞെടുക്കുകയാണെങ്കിൽ എന്നെ സംബന്ധിച്ചിടത്തോളം മുഹമ്മദ് സലാഹാണ് ആദ്യ ചോയിസ്. അവസരങ്ങൾ സൃഷ്ടിക്കുന്നതിലും അസിസ്റ്റ് ചെയ്യുന്നതിലും സലാഹാണ് മികച്ചവൻ. അതുകൊണ്ട് തന്നെ മെസി, റൊണാൾഡോ, നെയ്മർ, എംബാപ്പെ എന്നിവർക്ക് മുകളിലായി ഞാൻ സലാഹിനെ തെരഞ്ഞെടുക്കും'- സാവേജ് പറഞ്ഞു.

പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ സലാഹ് നേടിയ സോളോ ഗോൾ ശ്രദ്ധേയമായിരുന്നു. പലരും സലാഹിനെ പുകഴ്ത്തി രംഗത്ത് എത്തിയിരുന്നു. ബാഴ്‌സലോണിയിലായിരുന്ന സമയത്ത് മെസി നേടിയ ഗോളുമായാണ് ചിലർ സലാഹിന്റെ ഈ ഗോളിനെ വിശേഷിപ്പിച്ചിരുന്നത്. അതേസമം പ്രീമിയർ ലീഗിൽ മുഹമ്മദ് സാലാഹ് ഇതുവരെ ആറു ഗോളുകളാണ് നേടിയത്. നീണ്ട ഇടവേളക്ക് ശേഷം മഞ്ചസ്റ്റർ യുണൈറ്റഡിൽ തിരിച്ചെത്തിയ റൊണാൾഡോ നേടിയത് മൂന്ന് ഗോളുകള്‍. എന്നിരുന്നാലും സലാഹിനെ മറികടന്ന് പോയ മാസത്തെ മികച്ച താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോയെ തെരഞ്ഞെടുത്തിരുന്നു. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News